വാര്‍ത്താ വിവരണം

ചന്ദ്രഗിരി ഇതു പിലാത്തറയുടെ സിനിമ 

1 August 2018
Reporter: pilathara.com
ഗുരുപൂർണ്ണിമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കേരളത്തിന്റെ തനതായ കലാ സാംസ്കാരിക സാമൂഹിക മൂല്യങ്ങളെ തൊട്ടുണർത്തിക്കൊണ്ട് മോഹൻ കുപ്ലരി സംവിധാനം നിർവഹിക്കുന്ന ചന്ദ്രഗിരി എന്ന സിനിമ ആഗസ്ത് 3 ന് തിയേറ്ററുകളിലേക്ക്.

ചന്ദ്രഗിരി ഇതു പിലാത്തറയുടെ സിനിമ 

 

പിലാത്തറ സ്വദേശിയും അദ്ധ്യാപകനുമായ ജയചന്ദ്രൻ ഏഴിലോട് നിർമ്മിച്ച സിനിമ "ചന്ദ്രഗിരി" ആഗസ്ത് 3ന് പ്രദർശനത്തിനെത്തും.  പുലിമുരുകന് ശേഷം ഷാജികുമാർ ഛായാഗ്രഹണം നിർവഹിച്ച ചിത്രമാണ് ചന്ദ്രഗിരി. തിരക്കഥ  വിനോദ് കുട്ടമത്ത്.  കാസർഗോഡിന്റെ പശ്ചാത്തലത്തിൽ ശക്തമായ ഒരു കുടുംബകഥ പറയുകയാണ് ചന്ദ്രഗിരി .കാസർഗോഡിന്റെ മണ്ണും മനുഷ്യനും പ്രകൃതിയും കലയുമെല്ലാം കഥയുടെ സജീവ പശ്ചാത്തലമാണ്. വളര ആനുകാലിക പ്രസക്തിയുള്ള വിഷയമാണ് ചിത്രത്തിന്റെ പ്രമേയം. ലാൽ തന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ രാഘവൻ മാഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏറെ മുന്നൊരുക്കങ്ങൾക്കു ശേഷമാണ്. ഹരീഷ് പെരഡി, സുനിൽ സുഖദ, നന്ദു, സജിത മഠത്തിൽ, കൊച്ചുപ്രേമൻ, ജോയ് മാത്യു, ഷോൺ തുടങ്ങിയ താരങ്ങൾക്കൊപ്പം അഞ്ഞൂറിലധികം പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു '.

പിലാത്തറ ഡോട്ട് കോമിന്റെ സുഹൃത്തുക്കളെ സിനിമ കാണാൻ ക്ഷണിക്കുന്നു. 

 

ചന്ദ്രഗിരി സിനിമയുടെ ഭാഗം പുറത്തായതായി പരാതി...

കണ്ണൂര്‍: റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയിലെ മര്‍മ്മപ്രധാനമായ ദ്യശ്യങ്ങള്‍ പുറത്ത്.ഗുരുപൂര്‍ണ്ണിമയുടെ ബാനറില്‍ എന്‍ സുചിത്ര നിര്‍മ്മിച്ച ചന്ദ്രഗിരി എന്ന സിനിമയുടെ ചില ഷോട്ടുകളാണ് അനുവാദമില്ലാതെ  ഒരു മലയാള സിനിമയിലും സീരിയലിലും ഉള്‍പ്പെടുപ്പെടുത്തിയിരിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എമ്പയര്‍ വീഡിയോ പുറത്തു വിട്ടിട്ടുള്ള ചാണക്യസൂത്രം എന്ന സിനിമയിലെ സിഡി പതിപ്പിലും ഏഷ്യാനെറ്റില്‍ ഈ മാസം 17 ന് സംപ്രേക്ഷണം ചെയ്ത കസ്തൂരിമാന്‍ എന്ന സീരിയലിലിലെ 185ാം എപ്പിസോഡിലുമാണ്  ചന്ദ്രഗിരി എന്ന സിനിമയിലെ ഏറെ പ്രധാനപ്പെട്ട ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പകര്‍പ്പവകാശ നിയമപ്രകാരം അനുവാദവുമില്ലാതെ ഇത്തരത്തില്‍ ഷോട്ടുകള്‍ ഉള്‍പ്പെടുത്തിയതിനെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്ന് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട് പറഞ്ഞു.ഈ മാസം മൂന്നിന് റിലീസ ചെയ്യാനിരിക്കുന്ന ചിത്രമായ ചന്ദ്രഗിരി കസര്‍ഗോഡിന്റെ പ്രകൃതിയും സംസ്‌കാരവും ഭാഷാവൈവിധ്യങ്ങളുമെല്ലാം ഒപ്പിയെടുത്താണ്  ഒരുക്കിയിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ എ ജയചന്ദ്രന്‍,തിരക്കഥാകൃത്ത് വിനോദ് കുമാര്‍ കുട്ടമ്പത്ത്,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഹരി വെഞ്ഞാറമൂട്, പി ആപര്‍ ഒ ബിജു പുത്തൂര്‍ പങ്കെടുത്തു.

 

 Tags:
loading...