കല്യാശ്ശേരി വാര്‍ത്താ വിവരണം

ചെറുതാഴത്ത് ഊർജിത നെൽകൃഷി വികസനപദ്ധതി തുടങ്ങി.

2 September 2019
Reporter: shanil cheruthazham

ചെറുതാഴം സഹകരണബാങ്കിൻ്റെ  സഹായത്തോടെ 250 ഏക്കറിൽ കൃഷിയിറക്കുന്നതിന്റെ ഉദ്ഘാടനം അതിയടം വയലിൽ കൃഷി വകുപ്പ് മന്ത്രി ശ്രീ. വി എസ് സുനിൽകുമാർ നിർവഹിച്ചു. ടി വി രാജേഷ് എംഎൽഎ അധ്യക്ഷനായി. അതിയടം, മേലതിയടം ശ്രീസ്ഥ, രാമപുരം പാടശേഖരങ്ങളിലാണ് കൃഷിയിറക്കുന്നത്.


കേരളത്തിൻ്റെ  കാര്‍ഷിക മേഖലയെ അഞ്ചുസോണുകളായി തിരിച്ച് കൃഷി പദ്ധതി നടപ്പിലാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍. ഒരോ സോണിനും അനുയോജ്യമായ കൃഷിയാവും ഇനി നടപ്പില്‍ വരുത്തുകയെന്നും മന്ത്രി. ചെറുതാഴം ഊര്‍ജ്ജിത നെല്‍കൃഷി വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.loading...