കളിയാട്ടം


ദേവക്കൂത്ത് (സ്ത്രീ തെയ്യം )

Reporter: rajeev creative - pilathara.com
നാല്പ്പത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് ഈ തെയ്യം കെട്ടുന്നത്. ഇക്കാലയളവില് മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യ ഭുക്കായിരിക്കണം. ആളുകള്ക്ക്െ ഈ ദൈവത്തില് അത്രയും വിശ്വാസമാണ്. അസുഖങ്ങള് ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ഈ ദേവിയെ ആരാ

ദേവക്കൂത്ത് (സ്ത്രീ തെയ്യം ) തെക്കുമ്പാട് കൂലോം തായക്കാവ്
കോലധാരി :അംബുജാക്ഷി 
 
          ഉത്തരമലബാറിലെ ക്ഷേത്രങ്ങളിലും കാവുകളിലും കളിയാട്ടങ്ങളില്‍ തെയ്യക്കോലം കെട്ടിയാടാറുണ്ടെങ്കിലും ഒരു സ്ത്രീ കെട്ടി അവതരിപ്പിക്കുന്ന 'ദേവക്കൂത്ത്' തെക്കുമ്പാട് കൂലോം ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.മറ്റെല്ലാ കാവുകളിലും തെയ്യക്കോലങ്ങള്‍ കെട്ടിയാടുന്നത് വിവിധ സമുദായത്തില്‍(വണ്ണാന്‍,മലയ)പ്പെട്ട ആചാരക്കാരായ പുരുഷന്മാരാണ്. എന്നാല്‍ തെക്കുമ്പാട് കൂലോം ക്ഷേത്രത്തിലെ ദേവക്കൂത്ത് കെട്ടിയാടുന്നത് മലയസമുദായത്തിലെ ആചാരക്കാരിയായ ഒരു സ്ത്രീയാണ് എന്നത് തെക്കുമ്പാട് കൂലോത്തിന്റെ പ്രശസ്തിയും പ്രധാന്യവും വര്‍ദ്ധിപ്പിക്കുന്നു.


          കേരളത്തിൽ  'ദേവക്കൂത്ത്' തെയ്യം കെട്ടിയിരുന്ന ഏക സ്ത്രീയായിരുന്നു കണ്ണൂർ  ജില്ലയിലെ പഴയങ്ങാടി മാടായിത്തെരുവിലെ വടക്കന് കൂരൻ കുടുംബത്തിലെ ലക്ഷ്മിയേടത്തി. 2010 ൽ ഇവർ തെയ്യം കെട്ടു നിർത്തിയയത് . ഇപ്പോൾ ഇവരുടെ കാർമ്മികത്വത്തിൽ  മറ്റൊരു സ്ത്രീയാണ് തെയ്യം കെട്ടുന്നത്.


          നാൽപ്പത്തി ഒന്ന് ദിവസം നീണ്ടു നില്ക്കുെന്ന നോമ്പ് നോറ്റശേഷമാണ് ഈ തെയ്യം കെട്ടുന്നത്. ഇക്കാലയളവിൽ മറ്റുള്ളവരുമായി ഇടപഴകാതെ ഒറ്റപ്പെട്ട ജീവിതം നയിക്കണം, സസ്യഭുക്കായിരിക്കണം. ആളുകൾക്ക്  ഈ ദൈവത്തില് അത്രയും വിശ്വാസമാണ്. അസുഖങ്ങൾ ഭേദപ്പെടുവാനും സമ്പത്ത്, ആരോഗ്യം, സുഖം എന്നിവ ലഭിക്കാനും ഈ ദേവിയെ ആരാധിക്കുന്നു.


          ആയിരം തെങ്ങു വള്ളുവൻ കടവിൽ നിന്ന് ഒരു മരം കൊണ്ടുണ്ടാക്കിയ ബോട്ടിൽ ആണ് തെയ്യം കെട്ടുന്നതിനു രണ്ടു ദിവസം മുമ്പായി കോലക്കാരി തെക്കുമ്പാട് കടവിലേക്ക് വരുന്നത്. താലപ്പൊലിയുമായി എതിരേറ്റാണ് ഇവരെ കൊണ്ട് വരുന്നത്. രണ്ടു ദിവസവും താൽക്കാലികമായി  പണിത 'കുച്ചിൽ ' (തെങ്ങിൻ്റെ  ഓല കൊണ്ട് പണിത അറയിൽ) ആണ് കോലക്കാരി കഴിയുക. ഈ ദിവസങ്ങളിൽ മറ്റുള്ളവരുമായി യാതൊരു ബന്ധവും പുലർത്തില്ല . തെയ്യം കെട്ടേണ്ട ദിവസം മാത്രമേ അടുത്ത ബന്ധുക്കളായ ഭർത്താവ് , മകൻ എന്നിവർ വന്നു ചമയങ്ങൾ  ചെയ്യൂ.  മുഖം ചായം തേക്കും തലയിൽ വർണ്ണാഭമായ തുണികളും മാറത്ത് മുലയുടെ രൂപത്തിലുള്ള ലോഹത്തിൻ്റെ പ്ലേറ്റും, ആഭരണങ്ങളും വളകളും ഒക്കെ ധരിച്ചു ഒരു തെയ്യമായി രൂപാന്തരപ്പെടുന്നു. അതിനു ശേഷം കുച്ചിലിനു പുറത്ത് ചെണ്ട കൊട്ടാൻ തുടങ്ങും. ആ സമയത്ത് കർട്ടന് ചെറുതായി മാറ്റി തെയ്യം പാട്ടിൻ്റെ  അകമ്പടിയോടെ താളാത്മകമായി ക്ഷേത്രത്തിനു നേരെ ചെറുനൃത്തം വച്ച് വരും. അൽപ്പ സമയത്തിനുള്ളിൽ മറ്റൊരു ദേവത നാരദൻ പ്രത്യക്ഷപ്പെടുകയും പിന്നീട് ചെണ്ടയുടെ താളത്തിനൊത്ത് ഇരുവരും നൃത്തം ആരംഭിക്കും.


          ദേവലോകത്ത് നിന്ന് സുന്ദരിയായ യുവതി ഒരിക്കൽ തൻ്റെ  തോഴിമാരുമൊത്ത് വളരെ വിശേഷപ്പെട്ട പൂക്കൽ പറിക്കുന്നതിനായിട്ടാണ് ഈ ചെറുദ്വീപില് എത്തിയത്. പൂക്കൽ പറിക്കുന്നതിനിടയിൽ യുവതി കാട്ടിൽ ഒറ്റപ്പെടുകയും മറ്റുള്ളവർ  യുവതിയെ തിരഞ്ഞുവെങ്കിലും കാണാതിരിക്കുകയും ചെയ്യുന്നു. ഈ അവസ്ഥയില് യുവതിയെ നാരദനെ മനസ്സിൽ ധ്യാനിക്കുകയും നാരദൻ പ്രത്യക്ഷപ്പെട്ടു യുവതിയെ തായക്കാവിലെക്കും അവിടുന്നു കൂലോം ഭാഗത്തേക്കും നയിക്കുന്നു. അവിടെ തെങ്ങിൻ്റെ ഓല കൊണ്ട് ഒരു താൽകാലിക ഷെഡ് പണിത് അവിടെ നിന്ന് യുവതി വസ്ത്രം മാറി. പിന്നീട് അവിടെ നിന്ന് തോണിയിൽ തെക്കുമ്പാട് നദി കടന്നു ആയിരം തെങ്ങു വള്ളുവൻ  കടവിൽ എത്തുകയും അവിടെ നിന്ന് സ്വർഗ്ഗത്തിലേക്ക് തിരിച്ചു പോവുകയും ചെയ്തു എന്നാണു ഐതിഹ്യം.

രാജീവ് ക്രിയേറ്റീവ് ഫോട്ടോസ്


loading...