വാര്‍ത്താ വിവരണം

സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി റെജിസ്ട്രേഷൻ ആരംഭിച്ചു

18 October 2017
Reporter: satheesan akshaya
റെജിസ്ട്രേഷന് അടുത്തുള്ള അക്ഷയ കേന്ദ്രത്തിൽ  ബന്ധപെടുക
കേന്ദ്ര സംസ്ഥാന ആവിഷ്‌കൃത പദ്ധതി ആയ സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി (RSBY/CHIS) അതിൻറെ 2018-19 വർഷത്തെ അംഗത്വ രജിസ്‌ട്രേഷൻ 2017 ഒക്‌ടോബർ മാസം 12 മുതൽ എല്ലാ അക്ഷയ കേന്ദ്രങ്ങൾ വഴി ആരംഭിക്കുകയാണ്, സമഗ്ര ആരോഗ്യ ഇൻഷുറൻസ് ഏജൻസി (ചിയാക്) മലയാള പത്രങ്ങൾ വഴി പ്രസിദ്ധപ്പെടുത്തുന്ന വിജ്ഞാപനത്തെ അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷൻ നടത്തുന്നത്.       2017-18 വർഷം (31-03-2018) വരെ ആനുകൂല്യത്തിന് അർഹതയുള്ള സ്മാർട്ട് കാർഡ് ഉടമകൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. 2017-18 വർഷം കാർഡ് പുതുക്കുവാൻ സാധിക്കാത്തവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്‌ട്രേഷനു കുടുംബത്തിലെ ഏതെങ്കിലും ഒരു അംഗം അക്ഷയ കേന്ദ്രത്തിൽ എത്തിയാൽ മതി. രജിസ്‌ട്രേഷനു റേഷൻ കാർഡ്, തൊഴിൽ വിഭാഗം/മറ്റു വിഭാഗം തെളിയിക്കുന്ന രേഖകൾ, ആധാർ കാർഡ് എന്നിവയുടെ അസ്സലും ഫോട്ടോ കോപ്പിയും അക്ഷയ കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്. 


whatsapp
Tags:
loading...