വിവരണം ഓര്‍മ്മചെപ്പ്


വ്യത്യസ്തരായി "വി ഗ്രൂപ്പ് വാട്ട്സ് ആപ്പ് കൂട്ടായ്മ"


         നേരും അതിലേറെ നുണകളും നിറഞ്ഞതാണ് സോഷ്യൽ മീഡിയ . എന്നാൽ കണ്ണൂർ പരിയാരം സ്വദേശികളായ 50 ഓളം യുവാക്കൾ ചേർന്ന വാട്ട്സ് ആപ്പ് കൂട്ടായ്മ ചാരിറ്റി പ്രവർത്തനങ്ങളിലൂടെ വ്യത്യസ്തമാവുകയാണ് . സ്വദേശത്തും വിദേശങ്ങളുലും ജോലിചെയ്യുന്ന മെമ്പർമാരാണ് കൂട്ടായ്മയുടെ ചുക്കാൻ പിടിക്കുന്നത്. ഒരു കാലത്തു  നിർജീവമായിപോയ  വാട്സാപ്പ് കൂട്ടായ്മ വ്യതസ്തമായ പ്രവർത്തനങ്ങളുടെ സജീവമാകുകയാണ്. മാസത്തിൽ ഒരു നിശ്ചിത തുകമാറ്റിവച്ചു സമുഹത്തിൽ ആവശ്യമായ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയാണ്. പിലാത്ത ഡോട്ട് കോം എല്ലാവിധ ഭാവുകങ്ങളും നേരുന്നു. 

വി ഗ്രൂപ്പ് സാരഥികൾ ഹോപ്പ് അന്തേവാസികൾക്കായി ഉള്ള ഭക്ഷണത്തിനായുള്ള ഒരുക്കത്തിൽ

         പരിയാരം മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ചു പ്രവർത്തനമാരംഭിച്ച വാട്സ്ആപ് ഗ്രൂപ്പിന്റെ ഉത്ഘാടനം ഹോപ്പ് അങ്കണത്തിൽ വച്ച് പരിയാരം എസ് ഐ വിനീഷ് വി ആർ നിർവ്വഹിച്ചു. പ്ര സ്‌തുത പരിപാടിയുടെ സ്വാഗതം ശ്രീ പ്രദോഷ് എം . വി (ക്യാമ്പസ് ഹോപ്പ്) , അദ്ധ്യക്ഷൻ ശ്രീ രാമകൃഷ്ണൻ പി.വി. (അഡ്‌മിനിസ്‌ട്രേറ്റർ വി ഗ്രൂപ്പ്) എന്നനിവർ സംസാരിച്ചു.,ശ്രീ രവീന്ദ്രൻ മാസ്റ്റർ (ഹോപ്പ് സെന്റർ )ഹോപ്പനെ പ്രധിനിധീകരിച്ചു സംസാരിച്ചു.,ആശംസകൾ ശ്രീ അനിൽ ,ശ്രീ സുമേഷ് ശ്രീ ജോയ് ,ശ്രീ വി മാധവൻ (ട്രഷറർ ഹോപ്പ് ) ,ശ്രീ ജബ്ബാർ 
വിശ്വനാഥൻ പി വി അർപ്പിച്ചു .നന്ദി മഞ്ജുള അറിയിച്ചു
loading...