വാര്‍ത്താ വിവരണം

പെരിയാട്ട് രാമക്കാട്ടില്ലത്ത് നാരായണൻ നമ്പൂതിരി നിര്യാതനായി

6 September 2018
Reporter: farook chumaduthangi
പെരിയാട്ട് രാമക്കാട്ടില്ലത്ത് മാധവൻ നമ്പൂതിരിയുടെയും സരസ്വതി അന്തർജ്ജനത്തിന്റെയും മകൻ ആർ.നാരായണൻ നമ്പൂതിരി (65) നിര്യാതനായി. റിട്ട. ഡപ്യൂട്ടി കലക്ടറായി റിട്ടയർ ചെയ്തു. ദീർഘകാലം തളിപ്പറമ്പ് താലൂക്ക് തഹസിൽദാരായിരുന്നു. ചെറുതാഴത്തെ ആദ്യകാല നമ്പൂതിരി സമാജം സെക്രട്ടറിയായിരുന്നു. ഭാര്യ - ശ്യാമള (റിട്ട. ഫെയർ കോപ്പി സൂപ്രണ്ട്, കലക്ട്രേറ്റ്, കണ്ണൂർ.). മക്കൾ - രശ്മി (ബാംഗ്ലൂർ), ശരത് (സിംഗപ്പൂർ).മരുമകൻ - രാകേഷ് പ്രഫുല്ലൻ (ഫ്രാൻസ്). സഹോദരങ്ങൾ -പരമേശ്വരൻ നമ്പൂതിരി (റിട്ട. BSNL), കൃഷ്ണൻ നമ്പൂതിരി (മേൽശാന്തി, മാർത്താണ്ഡം). മൃതദേഹം നാളെ വൈകുന്നേരം ( 07-10-2018 ) ചുമടുതാങ്ങിയിൽ എത്തും എന്നാണ്‌ ഇപ്പോൾ ലഭിക്കുന്ന വിവരം.


Tags:
loading...