വാര്‍ത്താ വിവരണം

എയ്ഞ്ചൽ മേരിക്ക് വേണം നിങ്ങളുടെ സ്നേഹ തണൽ

30 September 2018
Reporter: pilathara.com

എനിച്ചു നഴ്‌സറിയിൽ പോണം. കൂട്ടുകാർക്കൊപ്പം നൃത്തം വച്ച് പാട്ടുപാടണം . വർണ്ണ കുപ്പായമിട്ട് തൊടിയിലെ പൂമ്പാറ്റകൾക്കു പിന്നാലെ ഓടിക്കളിക്കണം. കണ്ണൂർ ജില്ലയിലെ കുറ്റൂർ പഞ്ചായത്തിൽ മുണ്ടക്കൽ വീട്ടിൽ നിഷാദ് മാത്യുവിന്റെ മകൾ 3½ വയസ്സുകാരി എയ്ഞ്ചൽ മേരിയുടെ ആഗ്രഹങ്ങളാണിവ സമപ്രായക്കാരായ മറ്റു കുട്ടികൾ വർണ്ണ വസ്ത്രങ്ങൾ അണിഞ്ഞു നഴ്സറി പാട്ടുകൾ പാടി ആർത്തുല്ലസിക്കുമ്പോൾ രക്താര്ബുദത്തിനെതിരെ പടപൊരുതി തളരുകയാണ്  ഈ പിഞ്ചോമന.

28/ 8 / 2017  മുതൽ RCC യിൽ ചികിത്സയിലുള്ള ഈ കുരുന്നിന്റെ ജീവൻ തിരിച്ചു പിടിക്കാനുള്ള  ഭഗീരഥപ്രയത്നത്തിലാണ് കുടുംബവും നാടും. സാധാരണ  കർഷക കുടുംബത്തിൽ പിറന്ന നിഷാദ് മാത്യു എന്ന ഇലട്രീഷ്യന് കുട്ടിയുടെ ചികിത്സ ആരംഭിച്ചതിൽ പിന്നെ പണിക്ക് പോകാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ഒരു വർഷത്തെ ചികിത്സക്കായിതന്നെ ലക്ഷങ്ങളുടെ ബാധ്യതയിലാണ് . തുടർ ചികിത്സയ്ക്ക് 25 ലക്ഷം രൂപയിലധികം വേണം. ഈ വേളയിൽ മറ്റെല്ലാം മറന്നു കുട്ടിയുടെ ജീവൻ തിരിച്ചു പിടിക്കുക എന്ന ഏക ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഈ കുടുംബത്തെ സഹായിക്കുവാൻ ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പയ്യന്നൂർ എം.എൽ.എ. ശ്രീ.കെ.കൃഷ്ണൻ, എരമം കുറ്റൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കെ.സത്യഭാമ ,കുറ്റൂർ ഇടവക വികാരി. ഫാ :സന്തോഷ് വില്യം, ഹോപ്പ് മാനേജിങ് ട്രസ്റ്റീ കെ.എസ്സ്. ജയമോഹൻ എന്നിവർ രക്ഷാധികാരികളും, വാർഡ് മെമ്പർ ഷൈനി ബിജേഷ് പ്രസിഡന്റും, ശ്രീ. കെ.എം. രാഘവൻ, ശ്രീ. പി. ബാലകൃഷ്‍ണൻ എന്നിവർ വൈസ് പ്രസിഡന്റുമാരും ശ്രീ. ജെയിമ്സ് പി.സി. ജനറൽ സെക്രട്ടറിയും, സി.ഇ.ടി പയ്യന്നൂർ അസിസ്റ്റന്റ് പ്രൊഫ. എം.വി. പ്രദോഷ്  ഖജാൻജിയുമായി എയ്ഞ്ചൽ മേരി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിക്കുകയും “എയ്ഞ്ചൽ മേരിചികിത്സാ സഹായനിധി”  എന്ന പേരിൽ പിലാത്തറ സൗത്ത് ഇന്ത്യൻ ബാങ്കിൽ A/C NO:06120530000008282,IFSC SIBL0000612 എന്ന നമ്പറിൽ അക്കൗണ്ട് ആരംഭിച്ചു. ഫണ്ട് ശേഖരണം തുടങ്ങിയിട്ടുണ്ട്.

നിങ്ങളുടെ സംഭാവനകൾ NEFT/DD/CHEQUE/MO എന്നീ രൂപങ്ങളിൽ ബാങ്കിലേക്കോ- പ്രസിഡണ്ട്, “എയ്ഞ്ചൽ മേരിചികിത്സാ സഹായനിധി”, C/o ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ,വിളയാങ്കോട് പി.ഒ, കണ്ണൂർ 670504 എന്ന വിലാസത്തിലോ അയക്കാവുന്നതാണ് .സംഭവനകൾക്ക്    80G  ആനുകൂല്യമുള്ള രശീതി നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9605398889/ 9605198889 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

                                                                                              FOR HOPE CHARITABLE TRUST                      K S JAYAMOHAN

                                                                                              MANAGING TRUSTEE; HOPE.          CHARITABLE TRUST

                                                                                               9605398889

ALL EDITON REPORT PRAYED

Angel Mary needs shade of your love

 

“I'll go to the nursery. Play and dance with friends. Color boots should be followed after the pumps in the skirt”. The daughter of Nishad Mathew, of 3,5 year old Angel Mary, in the Kuttur panchayath in Kannur, Kerala, India - 670704 has made the above wishes. But now this angel is fighting hard against blood cancer while her friends in the same age group are in nursery schools.

The family also trying hard using all means to retrieve the life of this little kid who is undergoing treatment at RCC from 28/8/2017. Nishad Mathew, a member of an ordinary farmer’s family and an electrician by profession, has not been able to work, since the initiation of treatment of the child. The liability of lakhs is existing for the treatment done so far. Further treatment requires more than Rs. 25 lakhs. Observing the hardship of the family in continuation of the treatment, under the guidelines of HOPE Charitable Trust a treatment support committee with name “Angel Mary Chikilsa Sahaya Committee” with well-wishers and HOPE Members has been formed and opening an account “Anger Mary Chikilsa Sahaya Nidhi” with South Indian Bank, Pilathara Branch, fund raising process is initiated to help this family with the sole purpose of saving the life of the child. This little angel needs your help.       

Your contributions may be sent to the bank in the form NEFT / DD / CHEQUE / MO, the "Angel Mary Chikilsa Sahaya Nidhi", C / o HOPE Charitable Trust, Pilathara, Vilayancode PO, Kannur, Kerala, India-670504. 80G Tax exemption receipts shall be provided for Donations. Please contact +919605398889 / +919605198889 for more information



whatsapp
Tags:
loading...