വാര്‍ത്താ വിവരണം

രക്തദാന ദിനാചരണം

1 October 2018
Reporter: ഉണ്ണി പുത്തൂർ
കണ്ണൂർ: ഒക്ടോബർ 1 രക്തദാന ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം)കണ്ണൂർ, ദേശീയ ആരോഗ്യ ദൗത്യം കണ്ണൂർ, ബി ഡി കെ കണ്ണൂർ ജില്ലാ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ HDFC BANK,NSS,JRC എന്നിവരുടെ സഹകരണത്തോടെ ജില്ലാതല രക്തദാന ക്യാമ്പും ബോധവത്കരണ റാലിയും സംഘടിപ്പിക്കുന്നു. ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. കണ്ണൂർ പഴയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ച് രാവിലെ 9 മണിക്ക് പോലീസ് ഇൻസ്പെക്ടർ ടി.കെ രത്ന കുമാർ ഫ്ലാഗ് ഓഫ് നടത്തും.


Tags:
loading...