വാര്‍ത്താ വിവരണം

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു

2 October 2018
Reporter: pilathara.com
ആ ചിരി ഇനിയില്ല... വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു

ആ ചിരി ഇനിയില്ല... സംഗീത ലോകത്തിന് തീരാനഷ്ടം !!!
.........................

വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കർ അന്തരിച്ചു. വാഹനാപകടത്തിൽ പരുക്കേറ്റു ചികിൽസയിലായിരുന്നു. അപകടത്തിൽ രണ്ടു വയസുള്ള മകളും മരിച്ചിരുന്നു. 
ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി 12.50 ഓടെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും മകള്‍ തേജസ്വനി ബാലയും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്.ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും തേജസ്വിനിയെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. ലക്ഷ്മി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.  തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം.Tags:
loading...