വിവരണം കൃഷി


ചക്ക വരട്ടിയത്

Reporter: ‎Lijo Joseph

ചക്ക വരട്ടിയത്. 

(ചക്ക ഉള്ളപ്പോൾ ഇങ്ങനെ വരട്ടി വെയ്ക്കുക . ഇത് 1 വർഷം വരെ കേട് കൂടാതെ ഇരിക്കും .  പ്രവാസികൾക്കെല്ലാം ഇത് ഇങ്ങനെ ആക്കി കൊടുത്ത് വിടാം . ഇത് ഉപയോഗിച്ച് ചക്ക ഹൽവ , ചക്കയപ്പം . ചക്ക ഉണ്ണിയപ്പം , ചക്ക പായസം etc തുടങ്ങിയവ  ഈസിയായി ഉണ്ടാക്കാം )

ചേരുവകൾ:-

പഴുത്ത ചക്ക - (ഇടത്തരം വലുപ്പമുള്ളത്) ഒന്ന്
ശര്‍ക്കര - അരക്കിലോ.
നെയ്യ് - 75-100 ഗ്രാം.

ഉണ്ടാക്കുന്ന വിധം:-

ചക്കച്ചുള കുരുവും ചവിണിയും കളഞ്ഞ് വൃത്തിയാക്കി, ചെറുതായി നുറുക്കിയെടുത്തശേഷം കുക്കറിലാക്കി വെള്ളമൊഴിച്ച് വെള്ളം വളരെ കുറച്ച് ഒഴിച്ചാല്‍ മതി. നല്ല മയത്തില്‍ വേവിക്കുക. ഇത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക.


ശര്‍ക്കര കുറച്ചുവെള്ളത്തില്‍ ഉരുക്കി അരിച്ചെടുക്കുക. ചക്കപ്പഴം അരച്ചതും ശര്‍ക്കരപ്പാനിയും കൂടി ഉരുളിയിലാക്കി അടുപ്പത്തു വയ്ക്കുക. നന്നായി ഇളക്കിക്കൊടുക്കണം. അടി കരിയാതെ ശ്രദ്ധിക്കണം. മറ്റേതെങ്കിലും പാത്രമാണെങ്കില്‍ അടുപ്പിനടുത്തുനിന്ന് മാറാതെ തുടര്‍ച്ചയായി ഇളക്കേണ്ടിവരും. ഉരുളിയാണെങ്കില്‍ ഇടയ്ക്കൊന്ന് നന്നായി ഇളക്കിക്കൊടുത്താല്‍ മതി. കരിഞ്ഞുപിടിക്കില്ല.


ക്രമേണ ചക്കയിലെ വെള്ളം വറ്റാന്‍ തുടങ്ങും. നെയ്യ് കുറേശ്ശെയായി പല തവണകളായി ഇടക്കിടക്ക് ചേര്‍ത്തുകൊടുക്കണം. മഞ്ഞനിറം മാറി ബ്രൗണ്‍ നിറമായി തുടങ്ങും. പിന്നെയും കുറച്ചു നേരം കൂടി ഇളക്കി കൊടുക്കണം. അപ്പോൾ പാത്രത്തിൽ ഉരുണ്ടുകൂടി കട്ടിയായി തീരും ഈ പരുവത്തിൽ അടുപ്പിൽ നിന്നും ഇറക്കി വെക്കാം. തണുത്താൽ ഒരു പാത്രത്തിൽ ആക്കി അടച്ചു വെക്കാം.


ഇത് കേടാകാതെ കുറെ കാലം ഇരിക്കും ഉപയോഗിച്ച് പായസം അട തുടങ്ങിയവ ഉണ്ടാകാം. വെറുതെ കഴിക്കാനും നല്ലതാണ്. കുറച്ച് നേരം എടുക്കും ചക്ക വരട്ടിയെടുക്കാൻ. എന്നാൽ തുടങ്ങിക്കോ ... ചക്ക വരട്ട ലോട് വരട്ടൽ ... ഏലൈസ

കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ് loading...