വാര്‍ത്താ വിവരണം

പയ്യന്നൂരിലെ അപകടത്തിൽ മരണം നാലായി

17 October 2018
Reporter: pilathara.com

പയ്യന്നൂർ എടാട്ട് ദേശീയപാതയിൽ ടാങ്കർ
ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട്
കുട്ടികൾ ഉൾപ്പെടെ നാലു  മരണം. തൃശൂർ
കുറുക്കഞ്ചേരി സ്വദേശികളാണ്
അപകടത്തിൽപ്പെട്ടത്. ബിന്ദു ലാൽ (55)
സഹോദരിയുടെ മക്കളായ തരുൺ (16),
ഐശ്വര്യ(10) എന്നിവരാണ് മരിച്ചത്.
പരുക്കേറ്റവരിൽ നാലു പേരുടെ നില
ഗുരുതരമാണ്. പത്മാവതി, നിയ, അനിത,
വിജിത എന്നിവർക്കാണ് പരുക്കേറ്റത്.
ഇവരെ പരിയാരം മെഡിക്കൽ കോളജ്
ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എടാട്ട്
കേന്ദ്രവിദ്യാലയത്തിനു സമീപമായിരുന്നു
അപകടം
പുലർച്ചെ നാലരയ്ക്കാണ് അപകടം
സംഭവിച്ചത്. തൃശൂരിൽ നിന്നും
മൂകാംബിക ക്ഷേത്ര ദർശനത്തിനു
പോകുകയായിരുന്നു കാറിലുണ്ടായിരുന്ന
കുടുംബം. എട്ടു പേരാണ്
കാറിലുണ്ടായിരുന്നത്. മൂന്നു പേരും
സംഭവസ്ഥലത്തു വച്ചും, ഒരാൾ ആശുപത്രിയിൽ നിന്നും മരിച്ചു.Tags:
loading...