വാര്‍ത്താ വിവരണം

ദീപാവലി ദിനത്തിൽ കട്ടിലുകൾ നൽകി അവരുടെ ജീവിതയാത്രയിൽ നമുക്ക് വെളിച്ചമേകാം...

27 October 2018
Reporter: Unni Puthoor

ആശ്രയ സ്വാശ്രയ സംഘം ഫോർ ബ്ലൈന്റ്, മാതമംഗലം കണ്ണൂർ

വർണ്ണകാഴ്ചകൾ നിറഞ്ഞുനിൽക്കുന്ന ഈ ലോകത്ത് കാഴ്ചകൾ നഷ്ടപ്പെട്ട് അകകണ്ണിന്റെ വെളിച്ചത്തിൽ ജീവിതത്തിൽ വർണ്ണം വിതറാൻ ശ്രമിക്കുന്ന നാല്പതോളം അംഗങ്ങളുളള കൂട്ടായ്മയാണ് ആശ്രയസ്വാശ്രയ സംഘം. ഒരു പതിറ്റാണ്ട്  കാലത്തിലധികമായി പ്രവർത്തിക്കുന്ന ആശ്രയ ഇന്ന് പുതിയ വഴിത്തിരിവിലെത്തിരിക്കുകയാണ്.  ആശ്രയയ്ക്ക് എന്നും ആശ്രയവും കൈത്താങ്ങുമായി നമ്മോടൊപ്പം നിന്ന എല്ലാ നല്ല മനസ്സുകളും തുടർന്നും നമ്മോടൊപ്പം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ആശ്രയയിലെ അംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കുക എന്ന ദൗത്യം ഏറ്റെടുത്തു മുന്നോട്ട് പോവുകയാണ്. 

പെരുന്നാൾ ദിനത്തിൽ തുടക്കമിട്ട ഈ പ്രോഗ്രാം  കേരളത്തിനേറ്റ മുറിവ് കാരണം നീട്ടിവെച്ചതായിരുന്നു... ഈ വരുന്ന ദീപാവലി ദിനത്തിൽ,അവരുടെ കണ്ണിന് വെളിച്ചം പകരാൻ നമുക്ക് സാധിക്കില്ല എങ്കിലും കുറച്ച് കട്ടിലുകൾ നൽകി അവരുടെ ജീവിതയാത്രയിൽ നമുക്ക് വെളിച്ചമേകാം...

ഒരു കട്ടിലും പുതപ്പുമടക്കം 2000/- കണക്കാക്കുന്നു... ഒരു  കട്ടിലെങ്കിലും നൽകി ആശ്രയയ്ക്ക് ഒരു ആശ്രയമാകുമെന്ന  പ്രതീക്ഷയോടെ...

ഉണ്ണിപുത്തൂർ
 9961112822

സാബിത്ത് കോയിപ്ര 
9447734486

 രവി ആശ്രയ    
 9495296114Tags:
loading...