മലബാര്‍ നാട്ടുവഴികള്‍


ചരിത്രവഴിയിലൂടെ വടുകുന്ദ ശിവക്ഷേത്രം

Reporter: KKR Vengara
35 വർഷങ്ങൾക്ക് മുൻമ്പ് ഒരു ചെറിയ ഓട്ടോ ഫോക്കസ് ക്യാമറയിൽ പകർത്തിയ വടുകുന്ദ ശിവക്ഷേത്രത്തിന്‍റെ ചിത്രമാണിത്. അന്നത് പുനർനിർമാണത്തിന്‍റെ പ്രാരംഭ ദിശയിലായിരുന്നു. ഈ ചിത്രം ഇന്നലെയുടെ സാക്ഷ്യപത്രമാണ് .

നാലാം നൂറ്റാണ്ടിലാണ് കോലത്തിരി വടക്കു ദേശത്തു നിന്നും ബ്രാഹ്മണരെയും അവരോടൊപ്പം ദാരുശിൽപികൾ ലോഹ ശിൽപികൾ, ശിലാശിൽപികൾ വൈവിധ്യമാർന്ന തൊഴിലിൽ ഏർപ്പെട്ട കരകൗശലവിദഗ്ദർ എന്നിവരെയൊക്കെ ക്ഷണിച്ചു കൊണ്ടുവന്ന് കുടിയിരുത്തുന്നത്. അവരാണ് ഇവിടങ്ങളിൽ ക്ഷേത്രങ്ങളും, പള്ളികളും, കാവുകളും മറ്റ്‌ വാസ്തു നിർമിതികളും പടുത്തുയർത്തിയത്‌.

വടുകുന്ദ ക്ഷേത്രത്തിന് വട് കർണൻ എന്ന മൂഷകരാജ കാലത്തോളം പഴക്കമുണ്ടെന്ന് ചില ചരിത്രന്വേഷികൾഅവകാശപ്പെടുന്നുണ്ട്. ശരിയാണെങ്കിൽ ആയിരം വർഷത്തെ പഴക്കം കാണണം പക്ഷെ അവിടെ പൂർണതയുള്ള നിർമിതി നടന്ന ലക്ഷണമില്ല അടിത്തറയും കട്ടിലപ്പടിയും ചില തൂണുകളുടെ പീഠങ്ങളും മാത്രമാണ് അവശേഷിപ്പുകളായി ഉണ്ടായിരുന്നത്. അടിത്തറയിലെ അടർന്നുവീണകരിങ്കൽ പാളികളിൽ ചില ശിൽപ രൂപങ്ങളുണ്ട് അലങ്കാര ച്ചുരുളുകളും മകരവും മൂലകളെ താങ്ങി നിർത്തുന്ന സ്ത്രീ രൂപങ്ങൾ അതിമനോഹരങ്ങളാണ്.

ലോക പ്രശസ്തങ്ങളായ ശിൽപങ്ങൾ കൊണ്ട് സമ്പന്നമാണ് ദക്ഷിണ കർണാടകത്തിലെ പഴയ ഹൊയ്സാല സാമ്രാജ്യം ഹൊയ്സാലാ ശൈലിയോട്
വളരെയധികം സാദൃശ്യമുണ്ട് വടുകുന്ദയിലെ ശിൽപങ്ങൾക്ക്. കലയിലെ ഈ സാംസ്കാരിക സംക്രമണംഇനിയും ആഴത്തിൽപഠിക്കേണ്ടതുണ്ട്.

വെങ്ങര കസ്തുർബാ ഗ്രന്ഥാലയത്തെ ചുറ്റിപ്പറ്റി കഴിഞ്ഞുകൂടിയ കൗമാരക്കാരും യുവാക്കളുമാണ് ചിത്രത്തിൽ . കേവലം കൽക്കൂമ്പാരമായിരുന്ന ക്ഷേത്രാവശിഷ്ടങ്ങൾക്ക് മുകളിൽ വലിയ ക്ഷേത്രം പിറവി കൊണ്ടിരിക്കുന്നു. ഈ ചിത്രം ഇന്നലെയുടെ സാക്ഷ്യപത്രമാണ് .



loading...