വിവരണം ഓര്‍മ്മചെപ്പ്


നാടിനെ നൊമ്പരത്തിലാഴ്ത്തി അഭിന്‍ മോന്‍ യാത്രയായി

Reporter:    ഖലീൽ  കെ

കോറോം നോർത്ത് കായാക്കാംതടത്തിലെ അഭിൻ മരണപ്പെട്ടു.
രക്താർബുദം മൂലം കുറെ നാളുകളായി വെല്ലൂർ ൽ ചികിത്സയിൽ ആയിരുന്നു.. 
പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ..... ????????????


നാടിനെ നൊമ്പരത്തിലാഴ്ത്തി അഭിന്‍ മോന്‍ യാത്രയായി

നാടിനെ നൊമ്പരത്തിലാഴ്ത്തി അഭിന്‍ മോന്‍ യാത്രയായി...

    ഓര്‍ക്കുന്നുണ്ടാവും  അഭിനെ. മാസങ്ങള്‍ക്ക്മുമ്പ് മാരകരോഗത്തിനടിമപെട്ട  പെരുമ്പ ലത്ഥീഫിയ്യ സ്കൂള്‍വിദ്യാര്‍ത്ഥിയെ. 
ചികിത്സക്കുള്ള തുക അറിഞ്ഞു മേല്‍പോട്ടുനോക്കി കണ്ണുനീരൊലിപ്പിച്ച മാതാപിതാക്കള്‍ക്കു സാന്ത്വനമേകി പെരുമ്പ മുസ്ലിംജമാഅത്തും ലത്ഥീഫിയ്യസ്കൂളും നടത്തിയപരിശ്രമങ്ങള്‍ക്കു ഒരു നാടുമുഴുവന്‍ സഹായഹസ്തങ്ങളുമായി പിന്തുണച്ച് നാല്പത്തി രണ്ട് ലക്ഷം രൂപ സംഘടിപ്പിച്ച സംഭവം. ഒപ്പം സര്‍ക്കാറില്‍ നിന്നുള്ള മുപ്പത്തി അഞ്ചുലക്ഷം രൂപയും. ഇതൊക്കെ സൊരുക്കൂട്ടിയിട്ടും  മാസങ്ങളായുള്ള ചികിത്സക്കിടെ വെല്ലൂരിലെ ആശുപത്രിയില്‍നിന്നും  ആ പൊന്നുമോൻ എന്നന്നേക്കുമായി ഇന്ന് കാലത്ത് നമ്മോട് വിട പറഞ്ഞു പോയി...

loading...