വാര്‍ത്താ വിവരണം

കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ സ്വീകരണ സംഘാടക സമിതി രൂപീകരണയോഗം പിലാത്തറയിൽ നടന്നു

1 November 2018
Reporter: pilathara.com

കെ പി സി സി വർക്കിങ് പ്രസിഡണ്ട് കെ സുധാകരൻ നയിക്കുന്ന വിശ്വാസ സംരക്ഷണ യാത്ര  നവംബർ 8 മുതൽ 14 വരെ  കാസറഗോഡ് മുതൽ മലപ്പുറം വരെ  സംഘടിപ്പിക്കും. ഡി സി സി പ്രസിഡണ്ട് സതീശൻ പാച്ചേനി അധ്യക്ഷനായ ചടങ്ങിൽ കെ ടി കുഞ്ഞിക്കണ്ണൻ , കെ സുരേന്ദ്രൻ , പി പി കരുണാകരൻ മാസ്റ്റർ അഡ്വക്കേറ്റ് ബ്രെജേഷ് കുമാർ കെ പി രാമചന്ദ്രൻ മാസ്റ്റർ, മുരളി ,  കാപാടൻ ശശി തുടങ്ങിയവർ സംസാരിച്ചു . സംഘാടക സമിതി രൂപീകരണ യോഗത്തിൽ  പിലാത്തറയിൽ സ്വീകരണ യോഗത്തിനുള്ള  സംഘടകസമ്മതിക്കു രൂപം നൽകി . കെ രാമചന്ദ്രൻ മാസ്റ്റർ ചെയർമാനായും എം കെ രാജൻ കൺവീനറും പി പി കരുണാകരൻ ട്രഷററുമായുള്ള സംഘടകസമ്മതിക്കാണ് രൂപം നൽകിയിരിക്കുന്നത് . 



whatsapp
Tags:
loading...