വാര്‍ത്താ വിവരണം

ചെറുതാഴം ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ഇ.നാരായണന്‍ മാസ്റ്റര്‍ അന്തരിച്ചു

4 November 2018
Reporter: shanil cheruthazham

സി.പിഎം നേതാവും ചെറുതാഴം ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ ഇ.നാരായണന്‍ മാസ്റ്റര്‍ (87) അന്തരിച്ചു.

ഭാര്യ: പരേതയായ ശ്രീമതി എം.കെ ഭാര്‍ഗവി (റിട്ട. ഹെഡ്മിസ്ട്രസ്, നെരുവമ്പ്രം യു.പി സ്‌കൂള്‍). മക്കള്‍: എം.കെ രമേഷ് കുമാര്‍ (റിട്ട. ഹെഡ്മാസ്റ്റര്‍, കണ്ടങ്കാളി ഹയര്‍ സെക്കണ്ടറി സ്‌കൂര്‍), ജയകുമാര്‍. മരുമക്കള്‍: പി.വി ജയശ്രി (ഹെഡ്മിസ്ട്രസ് MRUPS മാട്ടൂല്‍), ആഷ (ടീച്ചര്‍, നെരുവമ്പ്രം യു.പി സ്‌കൂള്‍). സഹോദരങ്ങള്‍: ഇ.ദാമോദരന്‍ (റിട്ട. അധ്യാപകന്‍), പരേതനായ ഇ.ബാലന്‍ നമ്പ്യാര്‍ (റിട്ട. റെയില്‍വെ ). 

സി.പി.എം ചെറുതാഴം ലോക്കല്‍ സെക്രട്ടറി, കര്‍ഷക സംഘം ഏരിയ പ്രസിഡണ്ട്, കെ പി ടി യു സബ് ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ നിരവധി വര്‍ഷകാലം പൊതുരംഗത്ത് നിറഞ്ഞു നിന്നിരുന്നു.

മാടായി കോ-ഓപ് റൂറല്‍ ബേങ്കിന്റെ വൈസ് പ്രസിഡണ്ട്, ചെറുതാഴം സര്‍വ്വീസ് സഹകരണ ബേങ്ക് പ്രസിഡണ്ട്, ശ്രീസ്ഥ ഗ്രാമീണ കലാസമിതി പ്രസിഡണ്ട്, ഗാന്ധി സ്മാരക വായനശാല (നെരുവമ്പ്രം) പ്രസിഡണ്ട്, കണ്ണൂര്‍ കോ. ഒപ് പ്രിന്റിങ്ങ് പ്രസ് ഡയറക്ടര്‍, നെരുവമ്പ്രം എഡുക്കേഷണല്‍ സൊസൈറ്റിയുടെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പൊതു രംഗങ്ങളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു നാരായണന്‍ മാസ്റ്റര്‍. സംസ്‌കാരം തിങ്കള്‍ രാവിലെ 10 മണിക്ക്.

 



whatsapp
Tags:
loading...