വാര്‍ത്താ വിവരണം

പതിനഞ്ചാം വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ചു ആശ്രയ മാതമംഗലം

20 November 2018
Reporter: pilathara.com
15 കട്ടിലുകളും, ബെഡ്ഡും വിതരണം പ്രശസ്ത എഴുത്തുകാരി ഡോ. പി കെ ഭാഗ്യലക്ഷ്മി ടീച്ചർ നിർവഹിച്ചു.

പതിനഞ്ചാം  വാർഷികാഘോഷങ്ങൾക്കു തുടക്കം കുറിച്ചുകൊണ്ട്  ആശ്രയ മാതമംഗലത്തു പിലാത്തറ ഡോട്ട് കോം സുഹൃത്തുക്കൾ ചേർന്ന് നബിദിന സമ്മാനമായി 15 കട്ടിലുകളും, ബെഡ്ഡും വിതരണം ചെയ്തു. പ്രസ്തുതചടങ്ങിൽ ആശ്രയ സ്വാശ്രയസംഗം സ്രെക്രട്ടറി ശോഭന സ്വാഗതവും ,ബ്ലഡ് ഡോണേഴ്സ് കണ്ണൂർ ജില്ലാ പ്രസിഡണ്ട്  ഉണ്ണി പുത്തൂരിൻ്റെ   അധ്യക്ഷതയിൽ പ്രശസ്ത എഴുത്തുകാരിയും , ചിത്രകാരിയുമായ ഡോ. പി കെ ഭാഗ്യലക്ഷ്മി ടീച്ചർ ഉത്ഘാടനം നിർവഹിച്ചു.

       ടീച്ചറുടെ   പ്രഭാഷണത്തിൽ  കേരളത്തിൻ്റെ  തെരുവിൽ യുദ്ധസമാനമായ അന്തരീക്ഷം സ്രഷ്ടിച്ച്  ചേരിതിരിഞ്ഞു കലഹിച്ചു  തീർത്ഥാടനത്തിന് പോകുന്നവർ യഥാർത്ഥത്തിൽ ആശ്രയപോലുള്ള അഗതിമന്ദിരങ്ങളിലേക്കാണ് തീർത്ഥാടനം നടത്തേണ്ടതെന്ന് ഓർമിപ്പിച്ചു. കണ്ണൂർ ജില്ലയിൽ മാതമംഗലം ആസ്ഥാനമാക്കി 15 വർഷകാലം പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ രജിസ്റ്റർ ചെയ്ത കാഴ്ചശക്തി ഇല്ലാത്തവരുടെ  കൂട്ടായ്മയായ   ആശ്രയയുടെ കൂട്ടായപ്രവർത്തനങ്ങളെ  അഭിനന്ദിച്ചു. ചടങ്ങിന്  രവി ആശ്രയ, ഷനിൽ കെ പി, അമർ , ബഷീർ പാണപ്പുഴ എന്നിവർ  ആശംസയും , ഗോവിന്ദൻ ആശ്രയ നന്ദിയും അർപ്പിച്ചു.ബ്ലഡ് ഡോണേഴ്സ് പ്രവർത്തകരായ സ്വരൂപ്, അഗസ്ത്യ , ഡയാന , ഉച്ചഭക്ഷണം സ്പോൺസർചെയ്ത നിർമാല്യം യുവജനവേദി പ്രവർത്തകനായ ശ്രീകാന്ത് തുടങ്ങിയവർ സംബന്ധിച്ചു. 

പ്രോഗ്രാം കോഡിനേറ്റ് ചെയ്തു സഹകരിച്ച ധനേഷ് നന്മ, സംഗീത് യൂ പ്രാണിക് ഹീലിംഗ് ട്രെയിനർ , സിദ്ധാർഥ് കൈരളി നഗർ  അശോകൻ മാസ്റ്റർ എന്നിവർക്ക് നന്ദി അറിയിക്കുന്നു.  



whatsapp
Tags:
loading...