വാര്‍ത്താ വിവരണം

ദൈവദൂതന്മാരെ അറിയാതെ പോകരുത്

13 January 2019
Reporter: pilathara.com

ഒരു യൂണിറ്റ് ബ്ലഡ്‌ ആണ് നമ്മുക്ക് കൊടുക്കാൻ കഴിയുന്നത് എങ്കിലും നമ്മുടെ ജീവൻ അടക്കം നാല് ജീവൻ വരെ രക്ഷിക്കാൻ ആവും, ഒരു കുടുംബത്തെ തന്നെ ആണ് ഒരു ഡോണർ രക്ഷിക്കുന്നത്. പലപ്പോഴും ദൈവ രൂപത്തിൽ എത്തുന്ന ആരും അറിയാതെ പോകുന്ന ഒരുപാടു ഡോനോർസ് തന്നെ ആണ് ഏറ്റവും വലിയ ഹീറോസ്.

ഇന്ന് പല ആശുപത്രികളിലും ഒരുപാടു പേര് ബ്ലഡ്‌ കിട്ടാതെ വളരെ കഷ്ടപെടുന്നുണ്ട്, പലപ്പോഴും ബ്ലഡ്‌ ബാങ്കിന്റെ സമയം മൂലവും, പല ഡോനോർസിന്റെ വർക്കിന്റെ സമയും കാരണവും അങ്ങനെ പല കാരണങ്ങളും, ബ്ലഡ്‌ ചോദിച്ചു വിളിക്കുന്ന പലരും ആദ്യം കൂടെ ഉള്ളവരോടും റിലേറ്റീവ്‌സിനോടും ചോദിച്ചു നോക്കുക ആയില്ല എങ്കിൽ നമ്മളെ വിളിക്കുക, നമ്മളും നിങ്ങളുടെ കൂടെ ഉണ്ട് ഡോണോഴ്സിനെ കണ്ടുപിടിക്കാനും സഹായിക്കാനും ആയിട്ട്. 

പ്രെഗ്നന്റ് ആയവർക്ക് ബ്ലഡ്‌ വേണം എന്ന് വിളിക്കുന്നവരോട് ഒരു അപേക്ഷ, പ്രെഗ്നന്റ് ആണ് എന്ന് അറിഞ്ഞതിനു ശേഷം തന്നെ അതെ ബ്ലഡ്‌ ഗ്രൂപ്പിൽ ഉള്ള ഫ്രണ്ട്സിനോടോ റിലേറ്റീവ്‌സിനോട് പറഞ്ഞു വയ്ക്കുക ബ്ലഡ്‌ വേണ്ടി വരും എത്രയും മാസം കഴിഞ്ഞു എന്ന്,  ഡേറ്റ് ഒരുവിധം അറിഞ്ഞു കഴിഞ്ഞാൽ ഒന്ന് കൂടി അവരെ ഓർമ്മിപ്പിക്കുക,  എന്നിട്ടും കിട്ടിയില്ലെങ്കിൽ വിളിക്കു ഞങ്ങളെ. 


ഇത്രയും പറഞ്ഞത് ഒരു സംഘടനയ്‌ക്കോ, അല്ലെങ്കിൽ ഒരു കോർഡിനേറ്ററിനോ വേണ്ടി അല്ല, എല്ലാവരും കൂടി പറയുന്നതാണ് എന്ന് കരുതിയാൽ മതി. 

രക്തം ചീന്താൻ ആയിട്ട് നിൽക്കാതെ രക്തം കൊടുത്തു നമ്മുക്ക് രക്ഷിക്കാം, എല്ലാവരും കൂടെ ഉണ്ടാവും എന്ന് കരുതുന്നു. 

എല്ലാവരും ഇത് ഷെയർ ചെയ്യുക 

- Amar
Pilathara dot com 



whatsapp
Tags:
loading...