വിവരണം കൃഷി


പച്ച ചക്ക അച്ചാർ

Reporter: Lijo Joseph

Raw Jack fruit Pickle 

ആവശ്യമുള്ളവ 
-------------------------
പച്ച ചക്ക നീളത്തിൽ അരിഞ്ഞത് - 10 എണ്ണം 
വെളുത്തുള്ളി - 6 അല്ലി 
ഇഞ്ചി - 1 കഷണം ചെറുതാക്കി അരിഞ്ഞത് 
പച്ചമുളക് - 3 എണ്ണം 
കാശ്മീരി മുളക് പൊടി - 2 ടീസ്പൂണ്‍ 
ഉലുവ പൊടി - 1 / 4 ടീസ്പൂണ്‍ 
കായം പൊടി - 1/4 ടീസ്പൂണ്‍ 
വിനാഗിരി - 5 ടീസ്പൂണ്‍ 
കടുക് - അര ടീസ്പൂണ്‍ 
കടുക് 
കറിവേപ്പില 
നല്ലെണ്ണ - 3 ടേബിൾ സ്പൂണ്‍ 
ഉപ്പ് 

തയ്യാറാക്കുന്ന വിധം 
---------------------------------
ചക്ക വൃത്തിയാക്കി നീളത്തിൽ അരിഞ്ഞത് ഒരു പാനിൽ നല്ലെണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്കു ചേർത്ത് ഒപ്പം തന്നെ ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് എന്നിവ ചേർത്ത് 5 മിനിട്ടോളം ഫ്രൈ ചെയ്തു എണ്ണയിൽ നിന്നും കോരി എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെയ്ക്കുക 
ഇനി ഇതേ ഓയിൽലേക്ക് കടുക്ചേർത്ത് പൊട്ടി വരുമ്പോൾ കാശ്മീരി മുളക് പൊടി , കറിവേപ്പില എന്നിവ ചേർത്ത് 2 മിനിട്ട് ചെറിയ തീയിൽ വെച്ച് ഇളക്കി എടുക്കുക 
ഇനി ഇതിലേക്ക് നീളത്തിൽ അരിഞ്ഞു വെച്ചിരിക്കുന്ന ചക്ക ചുളകൾ , ഇഞ്ചി , വെളുത്തുള്ളി പച്ചമുളക് അരിഞ്ഞതും വിനാഗിരിയും ഉപ്പും കൂടി ചേർത്ത് മിക്സ്‌ ചെയ്യണം ശേഷം കായം പൊടിച്ചതും ഉലുവ പൊടിച്ചതും ചേർത്ത് 3 മിനിട്ട് ഇളക്കി എടുത്തു തീ ഓഫ്‌ ചെയ്തോളൂ. ചക്ക അച്ചാർ റെഡി 


കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ് loading...