വാര്‍ത്താ വിവരണം

പുരസ്കാര നിറവിൽ കൊവ്വൽ റെഡ് സ്റ്റാർ

15 January 2019
Reporter: shanil cheruthazham

ചെറുതാഴം - കണ്ണൂർ ജില്ലയിലെ മികച്ച ക്ലബിനുള്ള നെഹ്റു യുവകേന്ദ്രയുടെ അവാർഡ് നേടിയ കൊവ്വൽ റെഡ് സ്റ്റാർ അവാർഡ് നിറവിൽ സാംസ്കാരിക സന്ധ്യ ഒരുക്കി സാംസികാരിക ഘോഷയാത്ര നടത്തി.

ഡോ: ജിനേഷ് കുമാർ എരമം സാംസ്കാരിക പ്രഭാഷണം നടത്തി. എം പി ഗിരിഷ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഫോക്കലുർ അവാർഡ് ജേതാക്കളായ രാമചന്ദ്രൻ പണിക്കർ, പി സ് ശ്രീജിത്ത്, എം സി പ്രകാശൻ, അനൗൺസ്മെന്റ് രംഗത്ത് നാല് പതിറ്റാണ്ട് പിന്നിട്ട കരിവെളളുർ രാജൻ, ജമ്മുവിൽ വച്ച് നടന്ന ദേശീയ ഫുട്ബോൾ ടൂർണമെന്റൽ ചാമ്പ്യൻമാരായ കേരള ടീമിലെ അംഗം എം പ്രജിത്ത് എന്നിവരെ കൈരളി ടിവി മലബാർ റീജ്യണൽ ഹെഡ് പി വി കുട്ടൻ ആദരിച്ചു. എ നിശാന്ത് സ്വാഗതം പറഞ്ഞു. സി എം വേണുഗോപാലൻ, പി പി അംബുജാക്ഷൻ, സി മോഹൻദാസ്, എം വി രവി, സി വി ബാലകൃഷണൻ, ടി രമേശൻ, പി പി ബാലൻ, പി വി രാഘവൻ, പി വി ശിവശങ്കരൻ, ഇ പ്രിത, എന്നിവർ സംസാരിച്ചു. ഒകെ ബൈജു നന്ദിയും പറഞ്ഞു. തുടർന്ന് തെരുവ് നാടകം ഭ്രാന്തൻ കുറുക്കൻ അരങ്ങേറി. തുടന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.



whatsapp
Tags:
loading...