വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം അംഗങ്ങളുടെ മീറ്റിംഗ് സംഘടിപ്പിച്ചു

20 January 2019
Reporter: pilathara.com

2019 വർഷ പിലാത്തറ ഡോട്ട് കോമിനെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുന്നതിനുവേണ്ടി മെമ്പർമാരുടെ മീറ്റിംഗ് ചേർന്നു. യോഗത്തിന് പിലാത്തറ ഡോട്ട് കോം അഡ്മിൻ പാനൽ അംഗം രാമചന്ദ്രൻ കടന്നപ്പള്ളി സ്വാഗതവും , ഷനിൽ ചെറുതാഴം അധ്യക്ഷനായി. പിലാത്തറ ഡോട്ട് കോം സജീവ മെമ്പറും മുൻ ദൂരദർശൻ, ഓൾ ഇന്ത്യ റേഡിയോ സ്റ്റാഫ്അംഗവുമായ ദാമോദരൻ ആശംസ അറിയിച്ചു. ജെ സി ഐ പ്രസിഡണ്ട് സഞ്ജീവ് കുമാർ നന്ദിയും  അറിയിച്ചു. 

പിലാത്തറ ഡോട്ട് കോം മീറ്റിംഗ് തീരുമാനങ്ങൾ
1. ജനുവരി ഇരുപത്തിയേഴാം തിയതി ചെറുതാഴം പഞ്ചായത്തിലെ ഗ്രന്ഥാലയങ്ങൾ / ക്ലബ്ബുകൾ ഉൾപ്പെടുത്തി ഗെറ്റുഗദർ വയ്ക്കാൻ തീരുമാനിച്ചു. മികച്ച വായനശാലകളെ കുറിച്ച് ഫീച്ചർ തയ്യാറാക്കും. ( പബ്ലിക് സ്പീക്കിംഗ് പ്രോഗ്രാമിന് കൈരളി/ ഫ്ലവേഴ്സ് ടിവി താരം ജയ്സൺ  തോമസ് നയിക്കും.) ഉദ്ഘാടനത്തിന് എംഎൽഎ ക്ഷണിക്കും. 

2. രാജീവ് ക്രിയേറ്റീവ് ഫോട്ടോപ്രദർശനം വരുംനാളുകളിൽ പിലാത്തറ ബസ് സ്റ്റാൻഡ് പരിസരങ്ങളിൽ നടത്തുവാനും തീരുമാനമെടുത്തു.

3. ഓൺലൈൻ ബ്ലഡ് ബാങ്കിലെ പ്രവർത്തനങ്ങൾ ഡോട്ട് കോം മെമ്പർ അമീറിനെയും, ഉണ്ണിയേയും പൂർണമായി ഏൽപ്പിക്കാൻ തീരുമാനിച്ചു. വിവിധ ഓട്ടോ-ടാക്സി തൊഴിലാളികൾക്ക് ഇടയിൽ രക്തദാന ബോധവൽക്കരണം നടത്തുവാൻ തീരുമാനമെടുത്തു.

4. കാർഷിക പുരോഗതിക്കായി കർഷകരെ കുറിച്ചുള്ള ആർട്ടിക്കിൾ എഴുതുവാനും കൃഷി താല്പര്യമുള്ള മെമ്പർമാർ കിടയിൽ കൃഷി മത്സരം നടത്തുവാനും തീരുമാനിച്ചു. 

5. മെമ്പർമാർ ചേർന്ന് കാനംവയൽ കോളനിയിലേക്ക് ഒരു വൺഡേ ട്രിപ്പ് പോകാൻ ആലോചന നടന്നു. വരുംദിവസങ്ങളിൽ അത് യാഥാർത്ഥ്യമാക്കാനുള്ള തീരുമാനമുണ്ടാകും. 

6. ടാക്സി തൊഴിലാളികൾക്ക് ഇംഗ്ലീഷ് പരിശീലനത്തിന് ഇതിനുവേണ്ടിയുള്ള സൗകര്യമൊരുക്കും. ( നമ്മുടെ പരിശീലകരായ മെമ്പർമാർ വരാത്തതിനാൽ പിന്നീട് തീരുമാനിക്കും. ) 

7. നമ്മുടെ പിലാത്തറ ഡോട്ട് കോമിൽ തന്നെയുള്ള വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരെ കുറിച്ച് ഫീച്ചർ തയ്യാറാക്കുന്ന തന്നെ കമ്മിറ്റിയെ തീരുമാനിച്ചു.

8. വിവിധ സ്കൂളുകളെ പങ്കെടുപ്പിച്ചുകൊണ്ട് കവിത കഥാരചന പ്രോത്സാഹനത്തിനു വേണ്ടി രചനകൾ ക്ഷണിക്കാൻ തീരുമാനിച്ചു. മികച്ച രചനകൾ നമ്മുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. 

♡♡♡♡♡♡

ഈ തീരുമാനങ്ങൾ നടപ്പിലാക്കാൻ പ്രിയപ്പെട്ട മെമ്പർമാരുടെ സഹകരണം കൂടിയേ തീരൂ തീർച്ചയായും നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു.

സ്നേഹപൂർവ്വം 
അഡ്മിൻ



whatsapp
Tags:
loading...