വാര്‍ത്താ വിവരണം

അഭിനന്ദനങ്ങൾ അർപ്പിക്കാം... ഒരു കൊച്ചു പേഴ്സ് കഥ

27 January 2019
Reporter: shanil cheruthazham
അഭിനന്ദനം അർപ്പിക്കാം

അവസാനം കണ്ടെത്തി... അവിടെയും കടലിന്റെ മക്കൾ സഹായമായി.

ദുർഘട ഘട്ടങ്ങളിൽ സഹായഹസ്തവുമായി വന്നവരാണെന്ന് കടലിന്റെ മക്കൾ എന്ന്  വീണ്ടും തെളിയിച്ചു ഒരു മൂവർ സംഘം..  ഈ കഥ ഇത്തിരി ഫ്ലാഷ്ബാക്ക്  കൂടിയതാണ്. 

രണ്ട് മാസങ്ങൾക്ക് മുമ്പ് പിലാത്തറ പയ്യന്നൂർ റൂട്ടിലെ  ബസ്സ് യാത്രക്കാരനായ  കരുണ കംപ്യൂട്ടർസ് ഉടമ കരുണാകരന്റെ  പോക്കറ്റ് പേഴ്സ് ആണ് യാത്രയ്ക്കിടയിൽ നഷ്ടമായത്. തമാശയായി പറഞ്ഞാൽ വീടിന്റെ  ആധാരം ഒഴികെ മറ്റ് വിലപ്പെട്ട രേഖകൾ എല്ലാം അടങ്ങിയിരുന്നു ഈ മണി പേഴ്സിൽ. പാൻകാർഡ് ഒഴികെയുള്ള മറ്റ് എല്ലാ ഐഡൻറിറ്റി കാർഡുകളും ഇതിനകം പുതുതായി കരസ്ഥമാക്കി കഴിഞ്ഞു  പഴയ പട്ടാളക്കാരൻ കൂടിയായ കരുണാകരൻ. 

ഇന്ന് (ജനുവരി 27)  രാവിലെ കണ്ണൂരിലേക്ക്  മത്സ്യവുമായി ബന്ധപ്പെട്ട മീറ്റിംഗ് ആവശ്യത്തിനായി പുറപ്പെട്ടതായിരുന്നു പയ്യന്നൂർ പാലക്കോട് / മാടക്കാൽ സ്വദേശികളായ പവിത്രൻ,  കുമാരൻ, സുരേഷ് എന്നീ കൂട്ടുകാർ.  പയ്യന്നൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലെ മൂത്രപുരയിൽ പോകുന്ന വഴിയിലാണ് രണ്ടുമാസത്തിന് മുന്നേ നടന്ന മോഷണത്തിന് ചുരുളഴിഞ്ഞത്. 
ഐഡി കാർഡിലെ അഡ്രസ്സ് പിന്തുടർന്ന് അവസാനം യാത്ര പിലാത്തറ ഡോട്ട് കോമിലേക്ക് എത്തിപ്പെട്ടു. ഇതിനു സഹായിച്ച ബിൽ ടെക്  രാജീവേട്ടനും സുഹൃത്തുക്കൾക്കും നന്ദി . 

അങ്ങനെ പേഴ്സ് തിരിച്ചുനൽകി മൂവർ സംഘം   യാത്രയാകാൻ തുടങ്ങിയപ്പോൾ പവി ഏട്ടൻ തമാശയായി പറഞ്ഞു മിലിട്ടറി ആണല്ലേ... 

അപ്പോൾ ഞാനും തിരിച്ചു പറഞ്ഞു തീരദേശ മിലിട്ടറി നിങ്ങളല്ലേ... 

ഒരുദിവസം കാണാം എന്ന് പറഞ്ഞു പിരിഞ്ഞു... 

മനുഷ്യസ്നേഹിയായ പവിയേട്ടനും, കുമാരേട്ടനും, സുരേഷേട്ടനും അഭിനന്ദനങ്ങൾ നേരുന്നു.

#മീറ്റിംഗ് കാൻഡി ഡേ വിത്ത് കരുണേട്ടൻ...





പേഴ്സിൽ ഉണ്ടായ നഷ്ടപ്പെട്ട പ്രധാന രേഖകൾ

whatsapp
Tags:
loading...