വാര്‍ത്താ വിവരണം

മാന്യമഹാജനങ്ങളെ ട്രെയിനിങ് പ്രോഗ്രാം നടന്നു

28 January 2019
Reporter: pilathara dot com

പിലാത്തറ ഡോട്ട് കോം  ചെറുതാഴം പഞ്ചായത്തിലെ ക്ലബ് / ഗ്രന്ഥാലയം പ്രസിഡണ്ട് / സെക്രട്ടറി മാർക്കായി പ്രസംഗ പരിശീലന പരിപാടിയായ ട്രെയിനിങ് നടത്തി.  കൈരളി  ചാനലിലെ മാന്യമഹാജനങ്ങളെ എന്ന പരിപാടിയിലൂടെ  പ്രസിദ്ധനായ ജയ്സൺ മുകളേൽ ട്രൈനിങ്ങിനു നേതൃത്വം നൽകി.  രാമചന്ദ്രൻ സ്വാഗതവും, ഷനിൽ അധ്യക്ഷനുമായ ചടങ്ങിൽ  ജൈസൺ മുകളേൽ ഉത്ഘാടനം നിർവഹിച്ചു.  കണ്ണൂർ ജില്ലയിലെ മികച്ച ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്ര അവാർഡ് കരസ്ഥമാക്കിയ റെഡ്സ്റ്റർ ക്ലബ് പ്രസിഡണ്ട് , സെക്രട്ടറി എന്നിവരെ അഭിനന്ദിച്ചു. വിവിധ രാഷ്ട്രീയ / സംഘടന ഭാരവാഹികൾ പങ്കെടുത്ത ചടങ്ങിൽ ക്ലബുകളുടെയും , വായനശാലകയുടെ പ്രവർത്തനം / നാടിൻ്റെ വികസനകാഴ്ചപ്പാടു / ന്യൂ ജനറേഷൻ , തുടങ്ങിയ വിഷയങ്ങളിൽ സജീവ ചർച്ചയും നടന്നു.  വരും ദിവസങ്ങളിൽ കടന്നപ്പള്ളി, കുഞ്ഞിമംഗലം തുടങ്ങിയ പ്രദേശങ്ങളെ ഉൾപ്പെടുത്തി ക്ലബ്ബിൻ്റെ കൂട്ടായ്മ വിപുലീകരിക്കാനും പിന്നീട് ഗെറ്റ് ടുഗതർ നടത്താനും തീരുമാനമായി . ഗ്രൂപ്പ് പ്രവർത്തങ്ങൾ ഏകോപിക്കാനായി സംഗീത്,  ശരൺ തുടങ്ങിയവരെ ചുമതലപ്പെടുത്തി. 

കൈരളി / ഫ്ലവർസ് ടി വി താരം ജയ്സൺ മുകളേൽ ട്രൈനിങ്ങിനു നേതൃത്വം നൽകി

Tags:
loading...