വിവരണം കൃഷി


ചക്ക പഴംപൊരി

Reporter: Praveen Kumar

ചക്ക പഴംപൊരി

ചേരുവകള്‍
1. കുരുകളഞ്ഞ പഴുത്ത ചക്കച്ചുള 
( ചക്ക ചുളയുടെ അടിഭാഗം കീറി കുരു അതിലേ എടുത്ത് കളയണം)– 10 എണ്ണം
2. മൈദാമാവ് – അരക്കപ്പ്
3. വെള്ളം – ഒരു ഗ്ലാസ്
4. മഞ്ഞള്‍പ്പൊടി, ഉപ്പ് – ഒരു നുള്ള്
5. പഞ്ചസാര – 2 സ്പൂണ്‍, ചീരകം ,ഏലയ്ക്ക പൊടിയും ചേർക്കാം.
6. വെളിച്ചെണ്ണ – പൊരിക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:
ഉപ്പ്, വെള്ളം, പഞ്ചസാര, മഞ്ഞള്‍പ്പൊടി, ജീരകം ,ഏലയ്ക്കാ പൊടി എന്നിവ ചേര്‍ത്ത് മൈദാ മാവ് നന്നായി കലക്കുക. ഫ്രയിങ് പാനില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഓരോ കഷണം ചക്കച്ചുളയെടുത്ത് മാവില്‍ മുക്കി പൊരിച്ചെടുക്കുക

 NB.... മൈദ വേണ്ടാത്തവർക്ക് ഗോതമ്പ് മാവ് ഉപയോഗിക്കാം ...


കടപ്പാട് : കൃഷിത്തോട്ടം ഗ്രൂപ്പ് 



loading...