വിവരണം ഓര്‍മ്മചെപ്പ്


ഓർമ്മിക്കാൻ ഒരോണം...

Reporter: Shanil Cheruthazham
ഓർമ്മിക്കാൻ ഒരോണം സി.ഡി പ്രകാശനം  കല്യാശേരി മണ്ഡലം എം.എൽ.എ ടി .വി.രാജേഷ് നിർവഹിച്ചു .

മലയാളികളുടെ ഓർമ്മയാണ് ഓണം . ഈ ഓണകാലത്തു  ബാലാജി പ്രൊഡക്ഷൻസ് എന്ന ബാനറിൽ ഒരു ഓണപ്പാട്ടു തയാറായിക്കുന്നു ... ഓർമ്മിക്കാൻ ഒരോണം.

വിനോദ് പൂന്തുരുത്തിയുടെ വരികൾക്ക് ജോൺസൺ പുഞ്ചക്കാട് സംഗീതം നൽകി പഴയങ്ങാടി സ്വദേശി ബാലകൃഷ്ണൻ  ആലപിച്ച  ഗാനം  പിലാത്തറ ന്യൂ ഇന്ത്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ സി.ഡി പ്രകാശനം  കല്യാശേരി മണ്ഡലം എം.എൽ.എ ടി .വി.രാജേഷ് നടത്തി . മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡൻറ് പി.പി.ദാമോധരൻ ചടങ്ങിന് അധ്യക്ഷത വഹിച്ചു . സി പി ഐ എം  മാടായി ഏരിയ സെക്രട്ടറി പത്മനാഭൻ .കെ. ആശംസ നേർന്നു. പ്രശസ്ത ഗായകൻ ഡിക്സൻമാസ്റ്റർ, പൂരക്കളി, മറത്തുകളി ആചാര്യൻ പത്മനാഭ പണിക്കർ, ഗാനരചയിതാവ് വിനോദ് പൂന്തുരുത്തി എന്നിവരെ ചടങ്ങിൽ ആദരിച്ചു.

പാട്ടും പിക്ച്ചറൈസേഷനും മനോഹരമായി ചിത്രീകരിച്ച വിഡിയോ ആൽബം ജെ ജെ മ്യൂസിക് പിലാത്തറയിൽ ലഭ്യമാക്കും.  
loading...