വാര്‍ത്താ വിവരണം

ഹോപ്പ് ചാരിറ്റബിളിൽ എപ്പിലെപ്സി സെമിനാർ സംഘടിപ്പിച്ചു.

11 February 2019
Reporter: pilathara.com

ലോക അപസ്മാര ദിനാചരണത്തിന്റെ ഭാഗമായി ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് , ഇന്ത്യൻ എപിലെപ്സി അസോസിയേഷൻ , ഹെവൻ ട്രീ പിലാന്ത്രോപിക് ഫോറം , പരിയാരം മെഡിക്കൽ കോളേജ് ക്യാമ്പസ് ഹോപ്പ് ,ഹോപ്പ് ലൈബ്രറി ആൻഡ് റീഡിങ് റൂം  എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ  അപസ്മാരവും മാനസികാരോഗ്യവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാർ സംഘടിപ്പിച്ചു.

ശ്രീചിത്രയിലെ റിട്ടയേർഡ് ന്യൂറോ റീഹാബിലിറ്റേഷൻ സയന്റിസ്റ്റും  ഇന്ത്യൻ എപ്പിലെപ്സി അസോസിയേഷന്റെ സെക്രെട്ടറിയും ആയ ഡോ:ഡി.ജയചന്ദ്രൻ സർ  ക്ലാസുകൾ കൈകാര്യം ചെയ്തു. അപസ്മാര രോഗികളും അവരുടെ രക്ഷിതാക്കളും നഴ്‌സിങ് വിദ്യാർത്ഥികളും സെമിനാറിൽ പങ്കെടുത്തു.Tags:
loading...