വാര്‍ത്താ വിവരണം

സിനിമയെ പ്രണയിച്ച ഗോവിന്ദേട്ടൻ യാത്രയായി

23 February 2019
Reporter: shanil cheruthazham

മണ്ടൂരിലെ ഫിലിം ഡയരക്ടർ ശ്രീ പി.പി ഗോവിന്ദൻ പരിയാരം ഹൃദയാലയത്തിൽ വെച്ചു നിര്യാതനായി .

 ശ്രീ പി വി ഗോവിന്ദൻ സംവിധാനംചെയ്ത സിനിമകളിൽ   സത്യൻ അടക്കമുള്ള നടൻമാർ അഭിനയിച്ചിട്ടുണ്ട്. ഗോവിന്ദേട്ടൻ  സംവിധാനത്തിൽ  പുതിയ ചലച്ചിത്രം ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ  വർക്കിനായി ചിത്രാഞ്ജലിയിൽ ആണുള്ളത്. പിലാത്തറ, പയ്യന്നൂർ ഭാഗങ്ങളിലായി മാസങ്ങൾക്ക് മുമ്പ് ചിത്രീകരണം നടന്നിരുന്നു.  അദ്ദേഹത്തിൻറെ ആഗ്രഹ പൂർത്തീകരണം നടക്കാത്തതിൽ നാട്ടുകാർ അതീവ ദുഃഖിതരാണ്. 

വടക്കെ മലബാറിൽ നിന്ന് പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ  സിനിമാ സംവിധാനത്തിൽ ഗോൾഡ് മെഡലോടെ ബിരുദം നേടിയ ശ്രീ ഗോവിന്ദൻ മലയാളത്തിലും തമിഴിലും ഒട്ടേറെ സിനിമകൾ ചെയ്തു. സരിത, സീത, സന്ധ്യാരാഗം, പാശക്കനൽ,  ഹൃദയത്തിൽ നീ മാത്രം തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു.
പട്ടുനൂലും മൾബറിയും എന്ന ഡോക്കുമെന്റെറിക്ക് മികച്ച സംവിധായകനുള്ള സംസ്ഥാന ദേശീയ അവാർഡുകൾ ലഭിച്ചു. മുപ്പതിലേറെ ഷോർട്ട് ഫിലിമുകൾ ചെയ്തിട്ടുണ്ട്. നിരവധി തവണ മുമ്പെയിലും, തിരുവനന്തപുരത്തും ഫിലിം ഫെസ്റ്റിവെൽ ജൂറിയായിരുന്നു.
പുന ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ബിരുദധാരികളുടെ സംഘടനയായ ഗ്രാഫ്റ്റി, ചെന്നെയിലെ ഐഫക്ക്, പയ്യന്നൂരിലെ നോർത്ത് മലബാർ ഫിലിം ഡയറക്ടർസ് ക്ലബ് എന്നിവയുടെ ഭാരവാഹിയായിരുന്നു. സിനിമാരംഗത്ത് സജീവമായിരുന്ന ഇദ്ദേഹം സമന്വയം എന്ന ഫീച്ചർ ഫിലിമിന്റെ പണിപ്പുരയിലായിരുന്നു. പരേതനായ മണ്ടൂർ പടിഞ്ഞാറ്റ പുരയിൽ കണ്ണൻ രവി വർമ്മന്റെയും കല്യാണിയുടേയും മകനാണ്.

ഭാര്യ ഓമന, മക്കൾ രവി കല്യാൺ (ലണ്ടൻ), സരിതാ കല്യാൺ . മരുമക്കൾ: പ്രസന്ന രവി (ലണ്ടൻ) ഭാസ്കർ (ശ്രീഹരിക്കോട്ട സ്പേസ് സെൻറർ ) സഹോദരങ്ങൾ :പ്രശസ്ത നേത്രരോഗ വിദഗ്ദൻ പി .പി .കുഞ്ഞിരാമൻ പയ്യന്നൂർ ബാറിലെ അഡ്വ.പി.പി.കൃഷ്ണൻ,  മാധവി (തൃക്കരിപ്പൂർ) ഇന്ദിര (പള്ളിക്കുന്ന്) വാസന്തി ധനദൻ (ബേങ്ക്ളൂർ) സംസ്കാരം തിങ്കളാഴ്ച രാവിലെ 11 മണി  പൊതു ശ്മശാനം



whatsapp
Tags:
loading...