വാര്‍ത്താ വിവരണം

എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ട്രെയിനിങ് നടത്തി

24 February 2019

പിലാത്തറ ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായി ഐ ടി വിഷയത്തിലും പരീക്ഷയെ എങ്ങനെ നേരിടും എന്ന വിഷയത്തിൽ പിലാത്തറയിൽ  ട്രെയിനിങ് സംഘടിപ്പിച്ചു . വിവിധ സ്കൂളുകളിലെ എസ് എസ് എൽ സി കുട്ടികളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത് .  ടോണി തോമസ് നയിച്ച പരിശീലനത്തിൽ വിദ്യാർത്ഥികളുടെ ആൽമവിശ്വാസം ഉയർത്തുന്നതിനാവശ്യമായ പരിശീലനം ലഭിച്ചതായി കുട്ടികളും രക്ഷിതാക്കളും പറഞ്ഞു . ഐ ടി വിഷയത്തിൽ മനീഷ ക്ലാസ് കൈകാര്യം ചെയ്തു . ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ ഡയറക്ടർ ബിന്ദു സുരേഷ് സ്വാഗതം പറഞ്ഞു .  

 

ആർച്ചി കൈറ്റ്സ് എഡ്യൂക്കേഷൻ , കൈറ്റ്സ് ലാംഗ്വേജ് ക്ലബ്ബുമായി ചേർന്ന് കുഞ്ഞിമംഗലം,  മാടായി, ചെറുതാഴം,  തുടങ്ങിയ സ്കൂളുകളിലും , കൊവ്വൽ റെഡ് സ്റ്റാർ, എ കെ ജി കുഞ്ഞിമംഗലം , അരയസമാജം കണ്ണൂർ  പോലുള്ള വായനശാലകളും പരീക്ഷാ എങ്ങനെ മികച്ചതാകാം എന്നവിഷയത്തിൽ സെമിനാറുകൾ നടത്തിവരുകയാണ് . Tags:
loading...