വാര്‍ത്താ വിവരണം

ഉഴുന്ന് കൃഷി വിളവെടുപ്പ് ഉൽഘാടനം ചെറുതാഴം കൃഷി ഓഫിസർ നിർവ്വഹിച്ചു.

24 February 2019
Reporter: gireesh

ചെറുതാഴം - കൊവ്വൽ റെഡ് സ്റ്റാറിന്റെയും നെഹ്റു യുവകേന്ദ്ര കണ്ണൂരിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ യുവ ആദർശ് ഗ്രാമം 2018-19 പരിപാടിയുടെ ഭാഗമായി കാർഷിക യുവജന കൂട്ടായ്മ നടപ്പാക്കിയ ഉഴുന്ന് കൃഷി വിളവെടുപ്പ് ഉൽഘാടനം ചെറുതാഴം കൃഷി ഓഫിസർ പി നാരായണൻ നിർവ്വഹിച്ചു. പയ്യന്നൂർ വിനീത് കുമാർ മുഖ്യ അതിഥി ആയി.പി പി ബാലൻ അധ്യക്ഷത വഹിച്ചു.എ നിശാന്ത്, കെ മനോജ്, ടി രമേശൻ, ഇ പ്രീത,എന്നിവർ സംസാരിച്ചു. എം പി ഗിരിഷ് നന്ദിയും പറഞ്ഞു.



Tags:
loading...