വിവരണം കൃഷി


കെ.ടി. ശ്രീധരൻ നമ്പൂതിരി

Reporter: ബിന്ദു കൃഷ്ണാ , കൃഷി അസിസ്റ്റന്റ് , ചെറുതാഴം കൃഷിഭവൻ

ചെറുതാഴത്തെ കർഷകരെ പരിചയപ്പെടാം -

കെ.ടി. ശ്രീധരൻ നമ്പൂതിരി:-  ചെറുതാഴം പഞ്ചായത്ത് പരിധിയിലെ പ്രാധാന ലീഡ് കർഷകനാണ്. നെല്ല്,തെങ്ങ്,പച്ചക്കറി,മഞ്ഞൾ എന്നിവ പ്രധാനമായി കൃഷി ചെയ്യുന്നതോടൊപ്പം പന്നിയൂർ  കൃഷിവിജ്ഞാനകേന്ദ്രത്തിന്റെ (KVK ) പങ്കാളിത്തത്തോടെ വിവിധയിനം  കുരുമുളക് ചെടികളും കുറ്റികുരുമുളക് ചെടികളും മഞ്ഞൾ വിത്തും വളരെ നല്ലരീതിയിൽ ഉല്പാദിപ്പിച്ചുവരുന്നുണ്ട്.


കാർഷിക വിജ്ഞാനവ്യാപനത്തിൽ  അതീവ തല്പരതയുള്ളതിനാൽ   കണ്ണൂർ കാസറഗോഡ് ജില്ലകളിലെ വിവിധ  ബ്ളോക്കുകളിലെ കൃഷിയിടങ്ങളിലും സ്വന്തം കൃഷിയിടത്തിലും വിവിധ കാർഷിക പരിശീലനവും നടത്തിവരുന്നുണ്ട്.  പന്ത്രണ്ടോളം കുരുമുളക് ഇനങ്ങൾ കൃഷിയിടത്തിൽ ചെടി ഉല്പാദനത്തിനായി  വളർത്തിയിട്ടുണ്ട്. കുറ്റികുരുമുളക് ഉല്പാദനത്തിനായി  കോളം മോഡലിൽ കൃഷി ചെയ്തുവരുന്നുണ്ട്, കുരുമുളകുചെടി എല്ലാസീസണിലും ഉണ്ടാക്കുന്നതിനായി നാഗപതി രീതിയിലും ചെടിഉല്പാദനം ഉണ്ട്.
 പച്ചക്കറികൃഷിയിൽ തുറസ്സായസ്ഥലത്തെ കൃത്യതാകൃഷിയാണ് ചെയ്തുവരുന്നത് എന്നതിനാൽ മികച്ച ഉല്പാദനമാണ് ലഭിക്കാറുള്ളത്. തെങ്ങിന് വേനൽക്കാല പരിചരണത്തിന്  പുതയിടലും ഡ്രിപ്പ് ജലസേചനം ചെയ്തിട്ടുണ്ട് . ഒട്ടുമിക്ക കൃഷിയിലും നഴ്സറിയിലും ഡ്രിപ്പ് ജലസേചനമാണുള്ളത്. നെൽകൃഷി  രണ്ടേക്കറിൽ സ്ഥിരമായി  ചെയ്തുവരുന്നുണ്ട്. തികച്ചും ശാസ്ത്രീയമായും പരമാവധി യന്ത്രവല്ക്കരണം കൂടി ചെയ്യുന്നതിനാൽ പ്രാദേശികമായി മികച്ച ഉല്പാദനം  ലഭിക്കാറുണ്ട്.


കാർഷിക പരിശീലനത്തിനായി സ്കൂൾ വിദ്യാർത്ഥികളും കർഷകരും കൃഷിയിട സന്ദർശനത്തിനായി പോകാറുണ്ട്. വിവിധ കാർഷിക പരിശീലനം നൽകാനായി എല്ലാവിധ സൗകര്യവും ഒരുക്കിയിട്ടുണ്ട്. (2ഏക്കർ നെൽകൃഷി,ഒരുസെന്റ് നെൽകൃഷി, തിരിനന കൃഷി,പ്ളാസ്റ്റിക്ക് മൾച്ചിങ്ങ്, ഡ്രിപ്പ് ജലസേചനം,മണ്ണിര കമ്പോസ്റ്റ്,മഞ്ഞൾകൃഷി, കുരുമുളക്നഴ്സറി,കോളംമോഡൽ,വിവിധ കാർഷിക യന്ത്രങ്ങൾ). മുൻകൂട്ടി ഫോണിൽ(9446168173) ബന്ധപ്പെട്ടാൽ  കൃഷിയിടസന്ദർശനത്തിനും സൗകര്യമുണ്ടാകുന്നതാണ്. പുതിയതായി തേനീച്ച കൃഷിയും മത്സ്യകൃഷിയുംകൂടി ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണിപ്പോൾloading...