വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റ് സംഘാടക സമിതി  രൂപീകരിച്ചു.  

26 February 2019
Reporter: pilathara dot com
ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി സംസാരിക്കുന്നു

ജെ സി ഐ പിലാത്തറയുടെ നേതൃത്വത്തിൽ 2019 ഏപ്രിൽ  അവസാനവാരത്തിൽ സംഘടിപ്പിക്കുന്ന  "പിലാത്തറ ഫെസ്റ്റ് 2019" ൻ്റെ  സംഘാടക സമിതി  രൂപീകരണ യോഗം പിലാത്തറ ഹൈടെക് ലൈബ്രറി ഹാളിൽ വച്ചു നടന്നു .  ഫെസ്റ്റ്  ചെയർമാൻ സ്ഥാനത്തേക്ക് ടി വി  ഉണ്ണികൃഷ്ണൻ ( ബ്ലോക്ക് പഞ്ചായത്ത് അംഗം ), കൺവീനർ  ഷാജി മാസ്കോ എന്നിവരെ ഐക്യകണ്ഡേന  തിരഞ്ഞെടുത്തു. കല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് , ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രഭാവതി,  സി എം വേണുഗോപാൽ ( ചെറുതാഴം ബാങ്ക് പ്രസിഡണ്ട് ), എം പി ഉണ്ണികൃഷ്ണൻ ( പഴയങ്ങാടി അർബൻ ബാങ്ക് പ്രസിഡണ്ട് ) എന്നിവർ  പിലാത്തറ ഫെസ്റ്റിൻ്റെ  രക്ഷാധികാരികളായി ചുമതലയേറ്റു.   

സംഘാടക സമിതി രൂപീകരണ  യോഗത്തിൽ കെ പി ഷനിൽ സ്വാഗതവും , ജെ സി ഐ പിലാത്തറ പ്രസിഡണ്ട് സഞ്ജീവ് കുമാർ അധ്യക്ഷതയും   വഹിച്ചു. കെ വി സുധീഷ് പദ്ധതി വിശദീകരണം നടത്തി , രാമചന്ദ്രൻ കാടങ്കോട്ട് , കെ എസ് ജയമോഹൻ ( ഹോപ്പ് പിലാത്തറ),  എം വി രാജീവൻ , പി  ദാമോദരൻ , ദിവാകരൻ  മാസ്റ്റർ, ഉണ്ണികൃഷ്ണൻ  ( വ്യാപാരി വ്യവസായി സമിതി ) , പുരുഷോത്തമൻ ( ലയൺസ്‌ ക്ലബ് ), സുരേന്ദ്രനാഥ് ( റോട്ടറി ക്ലബ് ), നൗഷാദ് ( ഗോൾഡ് സ്റ്റാർ )  നജ്മുദീൻ, കെ പി അസീസ് , ഉണ്ണിമാധവൻ  തുടങ്ങിയവർ ആശംസയും ഷാജിമാസ്കോ നന്ദിയും അറിയിച്ചു.

 "പിലാത്തറയിലെ ഏറെകാലമായുള്ള  കാത്തിരിപ്പാണ് ഈ  ഒരു ഫെസ്റ്റ് , ഉത്സവപ്രതിച്ഛായ ഉള്ള ഈ പിലാത്തറ ഫെസ്റ്റിൻ്റെ നടത്തിപ്പിന്  സമീപപ്രദേശങ്ങളിലെ  എല്ലാ ക്ലബുകളുടെയും, രാഷ്ട്രീയ / സാമൂഹിക / 
സാംസ്‌കാരിക   സംഘടനകളുടെയും പിന്തുണ ഉള്ളത് ഏറെ ആത്മവിശ്വാസം നൽകുന്നുവെന്ന് ഫെസ്റ്റ് ചെയർമാൻ  സ്ഥാനം ഏറ്റെടുത്ത ടി വി ഉണ്ണികൃഷ്ണൻ പറഞ്ഞു".

ഫ്‌ളവർ ഷോ , കാർഷിക പ്രദർശനവും വിപണനവും , ഫുഡ് ഫെസ്റ്റ് , അമ്മ്യൂസ്മെന്‍റ് പാർക്കുകൾ , കുട്ടികൾക്കുള്ള പ്രത്യേക പാർക്ക് , ദിവസവും സ്റ്റേജ് പ്രോഗ്രാമുകൾ തുടങ്ങിയ വിപുലീകരിച്ച ഫെസ്റ്റ് ഏപ്രിൽ 18 മുതൽ 29 വരെ പിലാത്തറയിൽ  നടക്കും. 
 



whatsapp
Tags:
loading...