വിവരണം കൃഷി


കക്കീൽ ദാമോദരൻ:-  

Reporter: ബിന്ദു കൃഷ്ണാ , കൃഷി അസിസ്റ്റന്റ് , ചെറുതാഴം കൃഷിഭവൻ

ചെറുതാഴത്തെ കർഷകരെ പരിചയപ്പെടാം - 2

കക്കീൽ ദാമോദരൻ:-  
പാരമ്പര്യ കർഷകനും ചെറുതാഴം പഞ്ചായത്ത് പരിധിയിലെ പ്രധാന നെല്ല്,പച്ചക്കറി കർഷകനുമാണ്.  നെല്ല്, പച്ചക്കറി  എന്നിവയാണ് പ്രധാനകൃഷികളെങ്കിലും ആട്,കോഴി,പശു, തുടങ്ങിയവയും കൃഷിയിടത്തിലുണ്ട്. 


നെൽകൃഷിയിൽ കണ്ണൂർ ജില്ലയിലെതന്നെ മികച്ച ഉല്പാദനം വർഷങ്ങളായി  ലഭിച്ചുവരുന്ന കൃഷിയിടം കൂടിയാണിവിടത്തേത്. തികച്ചും ശാസ്ത്രീയമായി കൃഷിചെയ്തുവരുന്നു എന്നതാണ്  ഈ ഉല്പാദനത്തിനുപിന്നിലെ രഹസ്യം. പച്ചക്കറി കൃഷിയിലും ശാസ്ത്രീയമായി തന്നെയാണ് കാർഷിക മുറകൾ എന്നതിനാൽ ഉല്പാദനം  മികച്ചതാണെന്നത് പ്രത്യേകം എടുത്തുപറയേണ്ടതില്ല... ജലസേചനത്തിനായി ഡ്രിപ്പ് സൗകര്യവും ഉപയോഗിച്ചുവരുന്നുണ്ട്. പച്ചക്കറികൾ കേടുകൂടാതെ ദിവസങ്ങളോളം സൂക്ഷിക്കുന്നതിന്  കൃഷിവകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ സീറോ എനർജി കൂൾ ചേമ്പർസൗകര്യവും ഉണ്ടാക്കിയിട്ടുണ്ട്.
 ഈവർഷം  പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ  വെണ്ടവിത്ത് ഉല്പാദനത്തിനുമാത്രമായി 50സെന്റിൽ വെണ്ടകൃഷി ചെയ്തുവരികയാണ്. ജലസേചനത്തിനും വളപ്രയോഗത്തിനുമായി പ്രത്യേകം ഡ്രിപ്പ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. 


 കഴിഞ്ഞ വർഷം കല്യാശ്ശേരി ബ്ളോക്ക്തലത്തിൽ  നല്ലകർഷകനുള്ള അംഗീകാരവും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി. കോക്കാട് പാണവയൽ പാടശേഖര സമിതി സെക്രട്ടറി , പഞ്ചായത്ത്  ADC അംഗം, മറ്റുള്ള  വിവിധ കാർഷിക വർക്കിങ്ങ് ഗ്രൂപ്പുകളിലും അംഗമായി പ്രവർത്തിച്ചുവരികയാണ്. ചെറുതാഴം കോടിത്തായൽ  പ്രദേശത്താണ് കക്കീൽ ദാമോദരേട്ടന്റെ വീടും കൃഷിയിടവും. Mob; 9605169803,8289979803



loading...