വാര്‍ത്താ വിവരണം

മാതൃഭൂമിക്കും ഏഷ്യാനെറ്റിനും News18 & 24x7 നും മാടായിലേക്ക് സ്വാഗതം

28 April 2019
Reporter: ഒ.കെ രതീഷ് മാടായി

കണ്ണൂർ പിലാത്തറയിൽ ഓപ്പൺവോട്ടിനെ കള്ളവോട്ടായി ചിത്രീകരിക്കുകയും LDF പ്രവർത്തകർ കള്ളവോട്ട് ചെയ്യുന്നവരാണ് എന്ന്  സമൂഹത്തിന്റെ മുന്നിൽ അന്തിചർച്ചകളാക്കി ആഘോഷിക്കുന്ന   മാധ്യമങ്ങളെ  നിങ്ങൾ അറിയണം മുസ്ലിം ലീഗ് നേതൃത്വത്തിന്റെ അറിവോടെ വർഷങ്ങളായി മാടായിയിൽ നടത്തി വരുന്ന കള്ളവോട്ടിന്റെയും ബൂത്ത് പിടുത്തത്തിന്റെയും കഥകൾ.

മാടായി പഞ്ചായത്തിലെ യുഡിഎഫ് ശക്തികേന്ദ്രങ്ങളായ പുതിയങ്ങാടി- മുട്ടം മേഖലയിലെ വിവിധ ബൂത്തുകളിലേക്ക്  മലയാളികളുടെ  നമ്പർ  ONE ചാനലുകളായി മാറാനും വായനക്കാരുടെ എണ്ണത്തിൽ  ഒന്നാംമനായി എത്താൻ മത്സരിക്കുന്ന പത്ര മുത്തശിമാർക്കും സ്വാഗതം.

നിങ്ങൾക്കും ലഭിക്കും ദൃശ്യങ്ങൾ കലർപ്പില്ലാതെ ....

ഞങ്ങൾ LDf പ്രവർത്തകരെ ബൂത്തുകളിൽ ഇരിക്കാൻ അനുവദിക്കാറില്ല.  ബൂത്തിനകത്ത് ഭീഷണിയാണ്... കേട്ടാൽ അറക്കുന്ന തെറിയാണ്... പുറത്ത് പറയാൻ കഴിയാത്ത ഭാഷാപ്രയോഗമാണ് ഇവർ നടത്തുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പുറത്തിറങ്ങണമെങ്കിൽ പോലീസും LDF നേതാക്കളും വരണം.... അല്ലെങ്കിൽ അവർ ലീഗുകാർ പതിങ്ങിയിരിക്കും... അക്രമിക്കാൻ... അത്തരം നിരവധി സംഭവങ്ങൾ ഞങ്ങളുടെ സഖാക്കൾക്ക് പുതിയങ്ങാടിയിലും മുട്ടത്തും നേരിടേണ്ടി വന്നിട്ടുണ്ട്‌.  ബൂത്തുകളിൽ കൃത്യമായി ഭക്ഷണം കഴിക്കാൻ സാധിക്കില്ല.. ഒരു ചായ കുടിക്കാൻ പുറത്തിറങ്ങാൻ സമ്മതിക്കില്ല.... കാരണം പിന്നെ ബൂത്തിലേക്ക് വരാൻ കഴിയില്ല. അങ്ങനെ
നിരവധി അനുഭവങ്ങൾ  ഉണ്ടായിട്ടുണ്ട്. 

ഞങ്ങൾ ഉറച്ച നിലപാടോടെ കള്ളവോട്ടുകൾ തടയാൻ ശ്രമിച്ചിട്ടുണ്ട്. അത് അവരെ പ്രകോപിപ്പിക്കും. ഈ തിരഞ്ഞെടുപ്പിലും ഞങ്ങളെ ഭീഷണിപ്പെടുത്തി .അപായപ്പെടുത്താൻ ശ്രമിച്ചു. പുതിയങ്ങാടി ജമായത്ത് ഹയർ സെക്കന്ററി സ്കൂൾ  70 നമ്പർ ബൂത്ത് ഏജന്റുമാരായ ഞങ്ങളുടെ പ്രവർത്തകരായ സജീഷിനെയും ഹാരിഷിനെയും അടിചോടിച്ചും.. ഈ ബൂത്തിൽ വ്യാപകമായ കള്ളവോട്ടുകൾ ചെയ്തു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ മാധ്യമങ്ങൾ പരിശോധിക്കണം. അതിന് തയ്യാറാണോ??

ID കാർഡ് ഇല്ലാതെ BLOനൽകിയ സ്ലിപ്പ് മാത്രം ഉപയോഗിച്ചാണ് ഇത്തരക്കാർ വോട്ട് ചെയ്തത്.  നാട്ടിലില്ലാത്തവരുടെ ഉൾപ്പടെ വോട്ടുകൾ UDF പ്രവർത്തകർ ചെയ്തിട്ടുണ്ട്.
ഇതിന് പ്രസ്തുത ബൂത്തുകളിലെ BLO ,UDf ന് അനുകൂലമായി പ്രവർത്തിച്ചിട്ടുണ്ട്. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാൽ വ്യക്തമാകും. പരാതിപ്പെട്ടും നടപടിയെടുക്കാൻ പ്രിസൈഡിംഗ് ഓഫീസർ തയ്യാറായില്ല.മാത്രമല്ല BLOവോട്ടർമാരുടെ വീടുകളിൽ എത്തിക്കേണ്ട സ്ലിപ്പുകൾ UDF നേതാക്കളാണ് വിതരണം ചെയ്തത്‌.

72 നമ്പർ ബൂത്ത് ഏജൻറായ എന്നെയും വോട്ട്  ആരംഭിച്ചപ്പോൾ തന്നെ ലീഗ് നേതാവിന്റെ നേതൃത്വത്തിൽ ഇറക്കിവിടാൻ ശ്രമിച്ചും. പിൻമാറിയില്ല. ഞങ്ങളുടെ നേതാക്കളായ സഖാക്കൾ  വി.വിനോദും പി ജനാർദ്ദനനും വരുകയും പോലീസിന്റെ സഹായത്തോടെ പ്രതിരോധിക്കുകയും ചെയ്തും. ഇത് പോലീസ് പകർത്തിയ ദൃശ്യങ്ങളിൽ വ്യക്തമാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് നടക്കുന്നു എന്നറിഞ്ഞ് എത്തിയ  LDF സ്ഥാനാർത്ഥി പി.കരുണാകരൻ MP യെ തടയുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തത് പ്രസ്തുത ബൂത്തിലാണ്.

69 നമ്പർ ബൂത്തിലെ വെബ് ക്യാമറ 4.30 ന് ശേഷം ബോധപൂർവ്വം UDF പ്രവർത്തകർ  ഓഫ്  ചെയ്തതായി ബൂത്ത് ഏജൻറും സി പി ഐ (എം) ബ്രാഞ്ച് സെക്രട്ടറിയുമായ എസ്.എ.പി റഹ്മാൻ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെടുത്തി. നടപടിയില്ല. 

നേരത്തെ ചെയ്ത വോട്ടിന്റെ വിരലടയാളവുമായി കള്ളവോട്ട് ചെയ്യാൻ എത്തിയവരിൽ ഒരാളെ പോലും 70 നമ്പർ ബൂത്തിലെ ഉദ്യോഗസ്ഥൻ തിരിച്ചയച്ചില്ല. UDF ഏജൻറ് മാർക്കൊപ്പം മുൻ പഞ്ചായത്ത് വൈസ് പ്രസിസണ്ടും  കോൺഗ്രസ് നേതാക്കളും  നേതാവും ഇതിനായി മാത്രം ഗൾഫിൽ നിന്ന് നാട്ടിൽ വന്ന യൂത്ത് ലീഗ് നേതാവ് ഉൾപ്പടെ ബൂത്ത് പിടിക്കാൻ നേതൃത്വം കൊടുത്തത്.
ബൂത്ത് പിടിച്ച് വോട്ട്  ചെയ്യാൻ  വിരലിൽ നേരത്തെ ചെയ്ത വോട്ടിന്റെ മഷിയടയാളവുമായി ക്യു നിന്ന വരെ LDF നേതാക്കളുടെ നിർബന്ധത്തെ തുടർന്ന് പഴയങ്ങാടി CI യുടെ നേതൃത്വത്തിൽ പോലീസ് പരിശോധിച്ച് തിരിച്ചയക്കുന്ന സ്ഥിതി വരെയുണ്ടായി... ഇത് ക്യാമറ ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ടാകും.

CPIM ജില്ലാ കമ്മിറ്റി അംഗം സഖാവ് ഒ.വി നാരായണനും, എരിയ സെക്രട്ടറി കെ.പത്മനാഭനും വി വിനോദു, പി.ജനാർദനനും ഉൾപ്പടെയുള്ള നേതാക്കൾ  പ്രസ്തുത വിവരങ്ങൾ അറിഞ്ഞ്  ഞങ്ങളുടെ സംരക്ഷണത്തിനായി എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതുവരെ അവരാണ് ഞങ്ങൾക്ക് സംരക്ഷണം ഒരുക്കിയത്. 

ഇതൊക്കെ അറിയണം.... മുൻപന്തിയിൽ അഥവ റേറ്റിംഗിൽ  എത്താൻ മത്സരിക്കുന്ന ചാനലുകളും റിപ്പോർട്ടർമാരും.. അല്ലാതെ തിരക്കഥകൾക്കനുസരിച്ച് റിപ്പോർട്ടുകൾ തയ്യറാക്കി റേറ്റിംഗും വായനക്കാരുടെ എണ്ണവും കൂട്ടി മാധ്യമ മുതലാളിമാരുടെ വാലാട്ടികളാകരുത് മാധ്യമ പ്രവർത്തകർ... 

ഒ.കെ രതീഷ് മാടായി (72 നമ്പർ LDF ബൂത്ത് ഏജന്റ്)



whatsapp
Tags:
loading...