വാര്‍ത്താ വിവരണം

ജെ.സി.ഐ ഫെസ്റ്റ് 2019: പിലാത്തറ ആഘോഷ തിമര്‍പ്പില്‍, ഫെസ്റ്റ് മെയ് 7 വരെ

4 May 2019

വർദ്ധിച്ചു വരുന്ന ജന തിരക്കും പ്രേക്ഷകരുടെ അഭിപ്രായവും മാനിച്ച് ജെസിഐ പിലാത്തറ ഫെസ്റ്റ് രണ്ടുദിവസം കൂടി ദീർഘിപ്പിച്ചു മെയ് 7 വരെ നീട്ടി.

ജെ.സി.ഐ പിലാത്തറ ആതിഥ്യമരുളുന്ന പിലാത്തറ ഫെസ്റ്റ് 2019 പാതി ദിനങ്ങള്‍ പിന്നിട്ടതോടെ നാടും നഗരവും ആഘോഷത്തിമര്‍പ്പില്‍. ദേശീയ പാതയരികിലെ മേരിമാതാ സ്‌കൂള്‍ മൈതാനിയിലെ പ്രദര്‍ശന നഗരി പ്രകാശപൂരിതങ്ങളാലും ആരവങ്ങളാലും ഉത്സവാന്തരീക്ഷമാണ്. മലയോര, കടലോര ഗ്രാമങ്ങളില്‍ നിന്നടക്കം സമീപ ദേശങ്ങളില്‍ നിന്നായി വന്‍ ജനാവലിയാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്.

കുരുത്തോല കൊണ്ടുള്ള മയില്‍ ശില്‍പ കവാടമാണ് ഫെസ്റ്റിനെത്തുന്നവരെ സ്വീകരിക്കുന്നത്. 'പ്ലാവ്ത്തറ' യിലൂടെ പിലാത്തറയായതിന്റെ സ്ഥലനാമ ചരിത്രം ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള പ്ലാവില്‍ത്തറ ആകര്‍ഷണീയ കാഴ്ചയാണ്. ജാക്ക് അനിലിന്റെ വിവിധയിനം പ്ലാവുകളും ജലധാരയോടെയുള്ള പുഷ്പ- ഫല പ്രദര്‍ശനങ്ങളും കേശവ തീരം ഒരുക്കിയ ഔഷധസസ്യ കലവറയും കണ്ണിനും മനസ്സിനും കുളിര്‍മയേകുന്നു. ആര്‍ട്ട് ഗാലറി, ആശ്രയ, ഹോപ്പ്, ഐ.ആര്‍.പി.സി, ഔഷധി, ഹെല്‍ത്ത് സെന്റര്‍ എന്നിവയ്ക്കൊപ്പം അമ്പതിലധികം പ്രദര്‍ശന വില്‍പന സ്റ്റാളുകളും ഭക്ഷ്യ മേളയും ഫെസ്റ്റിലുണ്ട്. മരണക്കിണര്‍, ഒട്ടകം-കുതിര സവാരി, ഡോഗ് ഷോ, വിവിധ സവാരികള്‍, റൈഡുകള്‍ തുടങ്ങിയ വിവിധ വിനോദ പരിപാടികളാലും ശബ്ദ മുഖരിതമാണ് പിലാത്തറ നാട്.

വൈകീട്ട് നാലിന് തുടങ്ങുന്ന പ്രദര്‍ശനം സാംസ്‌കാരിക- കലാവിരുന്നുകളോടെ രാത്രിയേറെ വൈകും വരെ ആഘോഷത്തിമര്‍പ്പിലാണ്. ശനിയാഴ്ച സാംസ്‌കാരിക സദസ്സ് വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജൻ ഉത്ഘാടനം നിർവഹിക്കും . തുടന്ന് ഫ്ലവർസ് ടി വി താരം പ്രജിത്‌  കുഞ്ഞിമംഗലം നയിക്കുന്ന കോമഡി ഉത്സവരാവ്.Tags:
loading...