വാര്‍ത്താ വിവരണം

പിലാത്തറ ഫെസ്റ്റിൽ ഇന്ന് കർഷകമിത്ര അവാർഡ് ജേതാവ്‌ കെ ടി ശ്രീധരൻ നമ്പൂതിരിയെ അനുമോദിക്കുന്നു .

5 May 2019
Reporter: shanil cheruthazham

നാടിൻ്റെ  സിരാകേന്ദ്രമായ പിലാത്തറയിൽ JCI യുടെ നേതൃത്വത്തിൽ MAY 7വരെ  നടത്തിവരുന്ന പിലാത്തറ ഫെസ്റ്റിൽ  വിവിധ മേഘലകളിലായി നിസ്വാർത്ഥ സേവനം നടത്തിവരുന്ന  വ്യക്തികളെ  ഓരോദിവസങ്ങളിലായി  അനുമോദിച്ചുവരുന്നതിൽ   കാർഷിക ഗ്രാമമായ ചെറുതാഴത്തിലെ മുഴുവൻ കർഷകരുടേയും പ്രതിനിധിയായും  കഴിഞ്ഞവർഷം (2017-18 ) സംസ്ഥാന സർക്കാറിൻ്റെ കർഷകമിത്ര പുരസ്ക്കാരജേതാവുമായ  കെ.ടി. ശ്രീധരൻ നമ്പൂതിരിയെ  (kts ചെറുതാഴം ) ഇന്ന് വൈകുന്നേരം  7 മണിക്ക്  നടക്കുന്ന സാംസ്കാരിക  സമ്മേളനത്തിൽവെച്ച് പുരാവസ്തു വകുപ്പ് മന്ത്രി  കടന്നപ്പള്ളി രാമചന്ദ്രൻ   അനുമോദിക്കുന്നു.

കണ്ണൂർ ജില്ലയിലെ ചെറുതാഴം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരനായ  കെ ടി ശ്രീധരൻ നമ്പൂതിരി പരമ്പരാഗതമായി  കൃഷിചെയ്തുവരുന്ന കുടുംബത്തിലെ അംഗം എന്നതിലുപരി  2009 മുതൽ പൂർണ്ണമായും കാർഷികരംഗത്തേക്ക് ഇറങ്ങി. 

കരിമ്പും,  കൃഷി വിജ്ഞാൻ കേന്ദ്ര,  ആർ എ  ആർ എസ് പീലിക്കോട് , തവന്നൂർ, മണ്ണുത്തി,  പരിയാരം ആയുർവേദ കോളേജ്, കണ്ണൂർ ജില്ലാ,  കല്യാശ്ശേരി ബ്ലോക്ക്, ചെറുതാഴം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്ന് സ്വായത്തമാക്കിയ അറിവുമായിരുന്നു കൃഷിയുടെ തുടക്കം. 

പിന്നീട് കൃഷി വകുപ്പ് നടപ്പിലാക്കിയ ലീഡ്സ് പദ്ധതിയിൽ  ആദ്യം സാറ്റലൈറ്റ് കർഷകനായും, 2013 മുതൽ ലീഡ് കർഷകനായും പ്രവർത്തിക്കുക വഴി ശാസ്ത്രീയമായ കൃഷിരീതികളുടെ  വക്താവായി. 

2013 ചെറുതാഴം പഞ്ചായത്ത് കൃഷിഭവൻ ഏറ്റവും നല്ല യുവകർഷകൻ ആയി കെ ടി എസ് എസ് നെ ആദരിച്ചിരുന്നു. 2015 കണ്ണൂരിൽ നടന്ന സംസ്ഥാന കാർഷിക ദിനത്തോടനുബന്ധിച്ച് നടത്തിയ കൃഷി ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.  ചെറുതാഴം കാർഷിക കർമ്മസേനയുടെ ആദ്യകാല സൂപ്പർവൈസർഉം  ഇപ്പോൾ ഉപദേശകസമിതി അംഗമാണ്. രണ്ടേക്കറിൽ അധികം നെൽകൃഷി, വാഴ കൃഷി , പച്ചക്കറി കൃഷി, തെങ്ങ്, കുരുമുളക് നഴ്സറി, കരനെല്ല് , മഞ്ഞൾ കൃഷി , മഞ്ഞൾ  വിത്തുല്പാദനം , തുടങ്ങി  തിരക്കിൽ നിൽക്കുമ്പോഴും കൃഷി സന്ദർശനത്തിനായി വരുന്നവർക്ക്  ലളിതവും ഉപകാരപ്രദവുമായ കൃഷി രീതികൾ  പ്രചരിപ്പിക്കുന്നതിൽ കെ ടി എസ് സന്തോഷവാനാണ്.  കാർഷിക കർമസേന ഉപദേശകൻ, വിജ്ഞാന വ്യാപനത്തിനായി നിരവധി ട്രെയിനിങ് ക്ലാസുകൾ തുടങ്ങിയവ വിജയകരമായി നടപ്പിലാക്കി വരുന്നു...

 2017-18 വർഷം വിജ്ഞാനവ്യാപനത്തിനായി  കേരള സർക്കാരിൻ്റെ  50,000 രൂപയും പ്രശസ്തി പത്രവും ഗോൾഡ് മെഡലും അദ്ദേഹം നേടി. 

അംഗീകാരങ്ങൾ ഉത്തരവാദിത്വമായി ഏറ്റെടുത്ത് കാർഷിക വിജ്ഞാന വ്യാപന രംഗത്ത് സജീവമായി പ്രവർത്തിച്ചുവരുന്ന കെ ടി ശ്രീധരൻ നമ്പൂതിരിയെ അനുമോദിക്കുന്ന ചടങ്ങിലേക്ക് സ്വാഗതം ചെയുന്നു . 



whatsapp
Tags:
loading...