വിവരണം സഞ്ചാരം


പാർക്കാം ഒരു ദിനം കവ്വായി കായലോരത്താണ്

Reporter: pilathara.com

വേനലവധിക്കാലം നവ്യാനുഭവമാക്കാൻ മലബാറിൽ PS ഗ്രൂപ്പിന്റെ കായൽ ടൂറിസം പദ്ധതി

ഈ വേനലവധിക്കാലത്ത് കായൽ തണുപ്പിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ടൂറിസം പദ്ധതി ഒരുക്കുകയാണ് PS ഗ്രൂപ്പ്. ഉത്തര മലബാറിലെ ഏറെ മനോഹരമായ കവ്വായി കായലോരത്താണ് കേരളത്തിൽ അധികമെങ്ങുമില്ലാത്ത ക്യാംപിംഗ് അനുഭവം ഒരുക്കിയിരിക്കുന്നത്. കായലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു കോക്കൊനട്ട് ദ്വീപുകളൊന്നിൽ കുടുംബത്തോടൊപ്പമോ കൂട്ടുകാർക്കൊപ്പമോ ഒരു ദിവസം ക്യാംപ് ചെയ്യാം. അന്താരാഷ്ട്ര നിലവാരമുള്ള ടെൻറുകളിൽ പ്രിയപ്പെട്ടവർക്കൊപ്പമുള്ള താമസം പുത്തൻ അനുഭവമായിരിക്കും സമ്മാനിക്കുക, അതും കായൽ തണുപ്പിൽ. ഒപ്പം തനി നാടൻ മലബാർ വിഭവങ്ങളും രുചിക്കാം. കൂടാതെ കൂട്ടം ചേർന്ന് സ്വന്തമായി പാചകം ചെയ്യുന്നതിനുള്ള ബാർബിക്യു സൗകര്യങ്ങളും ഈ ചെറു ദ്വീപുകളിൽ ഒരുക്കിയിട്ടുണ്ട്.


കായലിലെ ഓളപ്പരപ്പിലൂടെയുള്ള യാത്രയും ആസ്വദിക്കാം, ഒപ്പം ലോൺലി ബീച്ചിൽ ഉല്ലസിക്കുകയുമാവാം. നേരത്തേ ബുക്ക് ചെയ്താൽ പ്രൈവറ്റ് പാർട്ടി നടത്താനുള്ള സൗകര്യവുമുണ്ട്. യാത്രാ ഗ്രൂപ്പുമായി സഹകരിച്ചാണ്  പി എസ് വെഞ്ചർ ഈ നവീന കായൽ ടൂറിസം പദ്ധതി നടപ്പിലാക്കുന്നത്.

വ്യത്യസ്തങ്ങളായ പാക്കേജുകൾ വിനോദ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുമുണ്ട് . കൂടുതൽ വിവരങ്ങൾക്കായി 9400194572, 811962628, 9495165966  എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.loading...