വിവരണം കൃഷി


കാർഷിക മേഖലയിൽ യുവതയുടെ പുത്തൻ ചുവട്

Reporter: udayan

ഡി വൈ എഫ് ഐ ചെറുതാഴം വെസ്റ്റ് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുറച്ചേരിയിൽ പൂ കൃഷിക്ക് തുടക്കം കുറിച്ചു. ഇന്നലെ നടന്ന നടീൽ ചടങ്ങ് ടി.വി.രാജേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു. 
ജില്ലാ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് പൂ കൃഷി ചെയ്യുന്നത്. ഒരേക്കർ സ്ഥലത്ത് രണ്ടായിരത്തോളം ചെടികളാണ് നടീലിന് ഉപയോഗിച്ചത്. ഓണവിപണി മുന്നിൽ കണ്ട് വാടാർമല്ലി, ചെണ്ടുമല്ലി എന്നീ പൂക്കളാണ് കൃഷി ചെയ്യുന്നത്.   ചടങ്ങിൽ പഞ്ചാ.പ്രസി. പി. പ്രഭാവതി ,ചെറുതാഴം കൃഷി ഓഫീസർ പി.നാരായണൻ എന്നിവർ സംബന്ധിച്ചു. നെല്ല്,
മഞ്ഞൾ കൃഷിയും വാഴ കൃഷിയുംനെല്ല് ചെയ്യുന്നതിന് തുടർച്ചയായി ചെയ്യുന്ന വ്യത്യസ്തതയാർന്ന കൃഷിക്ക് പ്രോത്സാഹനമായി പ്രമുഖർ ആശംസയർപ്പിച്ച് സംസാരിച്ചു.loading...