വിവരണം ഓര്‍മ്മചെപ്പ്


വേറിട്ട വഴിയിൽ യുവകൂട്ടായ്മ മാതൃകയാകുന്നു - ഇത് ആലിൻകീഴിൽ സ്റ്റൈൽ

Reporter: pilathara.com


"കുഞ്ഞിമംഗലത്തുള്ള ആലിൻ കീഴിൽ ബ്രദേഴ്സ്  ദുരിതാശ്വാസ ഭൂമിയിലേക്ക്‌ നിരന്തരം സഹായമെത്തിക്കാൻ  മുൻ നിരയിലാണുള്ളത്." 


17 വർഷക്കാലമായി കുഞ്ഞിമംഗലം തെക്കുമ്പാട് പ്രവർത്തിച്ചു വരുന്ന AKLB (  ആലിൻ കീഴിൽ ബ്രദേഴ്സ്  കുഞ്ഞിമംഗലം  ) ചെറുപ്പക്കാർ നേതൃനിരയിലുള്ള ഈ സംഘടന  കലാ-കായിക , സാംസ്കാരികരംഗത്തു  സ്തുത്യർഹമായ  സേവനം നൽകിവരുന്നു . 

        വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായ് നിരവധി സഹായങ്ങളാണ് നേരിട്ടും , മുഖ്യമന്ത്രിയുടെ സഹായ നിധിയിലേക്കുമായി ഇതിനകം നൽകിയത് . ഓണാഘോഷം മാറ്റിവെച്ച വകയിൽ  ഒരു ലക്ഷം രൂപയിലധികം വരുന്ന  ആവശ്യസാധനങ്ങളുമായി  വയനാട് ജില്ലയിൽ ദുരിതം വിതച്ച ആദ്യ നാളുകളിൽ തന്നെ സഹായം എത്തിച്ചായിരുന്നു തുടക്കം . പിന്നീട് നാട്ടുകാരുടെ സഹായത്തോടെ അവശ്യ സാധനങ്ങളുടെ കളക്ഷൻ ആരംഭിക്കുകയും ദുരിതബാധിരരുടെ  ആവശ്യം കണ്ടറിഞ്ഞു കേരളത്തിൽ ദുരിതമനുഭവിക്കുന്ന   വിവിധ  പ്രദേശങ്ങളിൽ ഭക്ഷണവും , വസ്ത്രങ്ങളും , മെഡിസിനും , ക്ളീനിങ് തുടങ്ങിയ നിരവധി അവശ്യ വസ്തുക്കൾ നൽകിയും , വളണ്ടിയർ ആയി സേവനം അനുഷ്ടിച്ചു മാതൃകയാണ് കുഞ്ഞിമംഗലത്തെ ഈ കൂട്ടായ്മ്മ .  തുടർ സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കല്യാശേരി എം എൽ എ - ടി വി രാജേഷിനു അമ്പത്തിനായിരം രൂപയുടെ (RS 50000/- ) ക്യാഷ് കൈമാറിയിരിക്കുകയാണ്. 

          എല്ലാവർഷവും ഏറ്റവും മികച്ച രീതിയിൽ ഓണാഘോഷം നടത്താറുള്ള ഈ ക്ലബ് , ഈ വർഷം ഓണാഘോഷത്തിന്‍റെ  ഭാഗമായി കുട്ടികളുടെയും , അമ്മമാരുടെയും , ചെറുപ്പക്കാരുടെയും  വിവിധങ്ങളായ പരിപാടികൾ റിഹേഴ്സൽ ആരംഭിച്ചപ്പോളാണ് കേരളത്തെ നടുക്കിയ ദുരിതം നടന്നത് .തുടർന്ന്  ഈ കൂട്ടായ്മയിൽ മറ്റു രാജ്യങ്ങളിലും, സംസ്ഥാനങ്ങളിലുമായി ജോലിചെയ്യൂന്ന   മെമ്പർമാർ ചേർന്ന് വാട്സാപ്പിൽ ചർച്ച ചെയ്തു ഓണ ഫണ്ട് മാറ്റിവയ്ക്കുകയായിരുന്നു ഈ സേവനങ്ങളുടെയെല്ലാം തുടക്കം. 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി കല്യാശേരി എം എൽ എ - ടി വി രാജേഷിനു അമ്പത്തിനായിരം രൂപയുടെ (RS 50000/- ) ക്യാഷ് കൈമാറി .

          കുട്ടികളിൽ ആദ്യഘട്ടങ്ങളുൽ പ്രോഗ്രാം മാറ്റിയതിൽ വിഷമമുണ്ടായെങ്കിലും പിന്നീട് സേവന തല്പരരായി കൂടെ നിന്നു. കുട്ടികൾക്ക്  അടുത്ത വർഷം ഓർമയിൽ സൂക്ഷിക്കത്തക്കവണ്ണം ഓണ പ്രോഗ്രാം നടത്തുമെന്ന് വാക്കുനൽകിയിരിക്കുയാണ്. AKLB  പ്രസിഡണ്ട് രാജേഷിന്‍റെയും, സെക്രട്ടറി ജിതിന്‍റെയും, ട്രഷറർ ജിതിൻ ബാബുവിന്‍റെയും കൂട്ടായ്മയിൽ മുന്നോട്ടുപോകുന്ന ഈ ചെറുപ്പക്കാരുടെ ശ്രമങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടത്  ആവശ്യമാണ് ... തിരക്കിട്ട വഴിയിൽ  ഒതുങ്ങിനടക്കാതെ ഒരുമയോടെ മുന്നോട്ടുപോകുന്ന ചെറുപ്പക്കാർക്ക് പിലാത്തറ ഡോട്ട് കോമിന്‍റെ അഭിനന്ദനങ്ങൾ  നേരുന്നു...

loading...