വാര്‍ത്താ വിവരണം

ഫ്രെയിം 24 ഫിലിം പുരസ്‌കാരം

2 August 2019

ഫ്രെയിം 24 ഫിലിം പുരസ്‌കാരം കണ്ണൂർകാരൻ്റെ ഷോർട് ഫിലിമിന് നാലു അവാർഡുകൾ .

ഫ്രെയിം 24 ഫിലിം സൊസൈറ്റി ആറാമത് ഷോർട് ഫിലിം, സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഷോർട് ഫിലിം സംവിധായകനുള്ള അവാർഡ് സിൽക്ക് മുക്ക് സംവിധയകാൻ ദിപിൻദാസ് അർഹനായി ഒപ്പം മികച്ച ക്യാമറാമാൻ അനൂപ് ടി ഉണ്ണികൃഷ്ണനും,  മികച്ച നായികയായി പവിത്ര വിശ്വനാഥനെയും , മികച്ച സഹനടനായി സിൽക്ക് മുക്കിലെ തന്നെ ജെയിംസ് ദേവസിയെയും തിരഞ്ഞെടുത്തു. 

വിവിധ പ്രദേശങ്ങളിലെ 29 അവാർഡുകളുടെ വിതരണം ആഗസ്ത് 2 നു കോഴിക്കോട് ടൌൺ ഹാളിൽ നടന്നു. മേയർ തോട്ടത്തിൽ രവീന്ദ്രൻ , എം എൽ എ മാരായ വി കെ സി മമ്മദ് കോയ , പുരുഷൻ കടലുണ്ടി തുടങ്ങിയവർ പങ്കെടുത്തു. 

 

#കോഴിക്കോട് ശാന്താദേവി പുരസ്‌കാരം #ഫ്രെയിം 24 ഫിലിം പുരസ്‌കാരം



whatsapp
Tags:
loading...