വാര്‍ത്താ വിവരണം

ഇരിട്ടി മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിഞ്ഞു.

5 August 2019
Reporter: സുമേഷ് , ടാക്സി തൊഴിലാളി യൂണിയൻ, പിലാത്തറ

ശക്തമായ മഴയെ തുടർന്ന് ഇരിട്ടി മാക്കൂട്ടം ചുരം റോഡിൽ മണ്ണിടിഞ്ഞു. ഗതാഗതം പൂർണമായും തടസപ്പെട്ടു. മെതിയടിപ്പാറയിലാണ് പുലർച്ചയോടെ മണ്ണിടിയുകയും റോഡിൻ്റെ  ഒരു ഭാഗം തകരുകയും ചെയ്തത്. ഇരിട്ടിയിൽ നിന്നും വീരാജ്പേട്ടയിലേക്കുള്ള ഗതാഗതം വയനാട് മാനന്തവാടിവഴി തിരിച്ചുവിട്ടു. മരങ്ങൾ കടപുഴകി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് ആളുകളെയും കടത്തിവിടുന്നില്ല. 

 Tags:
loading...