വാര്‍ത്താ വിവരണം

മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അന്തരിച്ചു.

6 August 2019
Reporter: pilathara.com

മുൻ വിദേശകാര്യ മന്ത്രിയുമായ സുഷമാ സ്വരാജ് (66) അന്തരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.

ആരോഗ്യനില വഷളായതിനെ തുടർന്ന് രാത്രി 11 ഓടെയായിരുന്നു അന്ത്യം. 7.30 ഓടെയാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമായിരുന്നു മരണകാരണം.

ഡൽഹി മുൻ മുഖ്യമന്ത്രി ആയിരുന്നു. 2014-ൽ മോദി സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്ന സുഷമാ സ്വരാജ് 2019-ൽ ആരോഗ്യ പ്രശ്നങ്ങൾ കാരണം മത്സരിച്ചിരുന്നില്ല. നേരത്തെ വാജ്പേയി സർക്കാരിലും മന്ത്രി ആയിരുന്നിട്ടുണ്ട്. 2009-14 കാലഘട്ടത്തിൽ പ്രതിപക്ഷ നേതാവ് സ്ഥാനവും വഹിച്ചിട്ടുണ്ട്.
നിലവിൽ ബിജെപിയുടെ പാർലമെന്ററി ബോർഡ് അംഗമാണ്.

ആദ്യ മോദി സർക്കാരിലെ മനുഷ്യത്വ മുഖമുള്ള മന്ത്രിയായിരുന്നു സുഷമാ സ്വരാജ്... പ്രണാമം



whatsapp
Tags:
loading...