വാര്‍ത്താ വിവരണം

അണ്ണാരകണ്ണനും തന്നാലായത്, പൊരുതി തോൽപ്പിക്കാം ഈ പ്രളയത്തേയും

10 August 2019
Reporter: pilathara.com

സംസ്ഥാനത്ത് 738 ക്യാമ്പുകൾ

ഭൂതാനവും കവളപ്പാറയും പുത്തുമലയും,,,,
കേരളത്തിന്റെ ദുരന്തമുഖം കൂടുതൽ ഭീകരതയിലേക്ക്...

ഉണർന്ന് പ്രവർത്തിച്ച് സർക്കാരും സന്നദ്ധ പ്രവർത്തകരും,,, അതിനേക്കാൾ കാര്യക്ഷമതയോടെ ക്യാമറ കണ്ണുകളുമായി മീഡിയാ സംഘങ്ങൾ,,

അണ്ണാരകണ്ണനും തന്നാലായത്,,

പ്രധാന വഴികളെല്ലാം വെള്ളം കയറി കിടക്കുന്നതിനാൽ പല ഊടുവഴികളിലൂടെയാണ്   ശ്രീകണ്ഠാപുരം നാല് ക്യാമ്പുകൾ നിയന്ത്രിക്കുന്ന ചെങ്ങളായി ക്യാമ്പിൽ എത്തിയത്.. വണ്ടി പ്രാന്തൻമാർ എന്ന്  ഞാൻ വിളിക്കുന്ന ഗോപിയുടെയും സനലിന്റയും ഗുണം ഇപ്പോളാണ് മനസ്സില്ലായത്,,,,,, 

ഒരു മണിക്കുറിനടുത്തു അവിടെ ചിലവഴിച്ചു,,, അതിനിടയിൽ
ഒരു കുട്ടി വല്ലാതെ കരയുന്നതും അവന്റ അമ്മ അവനെ സമാധാനിപ്പിക്കാൻ ഒരു പാട് ബുദ്ധിമുട്ടുന്നതും  കണ്ടു, കാര്യം നിസാരം,,, പക്ഷെ,, 

കീറിയ പാൻറ് മാറ്റി നൽകാൻ ഇല്ലാതെ ആ അമ്മ വിഷമിക്കുന്നതാണ്. കാര്യമറിഞ്ഞ് അവന് പാകമായ പാന്റും ഷർട്ടും നൽകി, അവൻ അതിട്ട് ചിരിച്ച് കൊണ്ട് വന്നപ്പോൾ ഒരു പാട് സന്തോഷം നൽകി,,,

പച്ചക്കറികളും ഡ്രസ്സുകളും ഒക്കെ നൽകി അടുത്ത ക്യാമ്പിലേക്ക്,,,,

വെള്ളം വെള്ളം സർവത്ര,, തുള്ളി കുടിപ്പാൻ ഇല്ലത്രേ,,,,

എസ് പി കൊയ്യം എന്ന് നമ്മൾ വിളിക്കുന്ന സുരേഷേട്ടൻ വിളിച്ചാണ് കൊയ്യം ക്യാമ്പിലേക്ക് അത്യാവശ്യമായി കുടിവെള്ളവും കുട്ടികൾക്ക് കൊടുക്കാൻ ലഘുഭക്ഷണങ്ങളും എത്തിക്കാൻ പറഞ്ഞ് വിളി വന്നത്,,

 വെള്ളത്താൽ ചുറ്റപ്പെട്ട്, ഒറ്റപ്പെട്ട്, വാഹന ഗതാഗതവുമില്ലാത്ത അവസ്ഥ,,,

ചെങ്ങളായി നിന്ന് പറശ്ശിനി കടവ് മയ്യിൽ വഴി അവർ പറഞ്ഞ കടവിലേക്ക്,,,, അവിടെ അവർ തോണിയുമായി വന്നു. കുടിവെള്ള വും,കുട്ടികൾക്ക് വസ്ത്രവും, പായയും ബെഡ്ഷീറ്റും ബിസ്കറ്റ് പഴങ്ങൾ തുടങ്ങി കയ്യിൽ കരുതിയിരുന്ന സാധനങ്ങൾ അവർക്ക് കൈമാറി,,

മനുഷ്യർ മാത്രമല്ല ദേവനും വെള്ളത്തിൽ ആണെന്നറിഞ്ഞു വരുന്ന വഴി കണ്ണൂരിന്റെ സ്വന്തം പറശ്ശിനി മുത്തപ്പന്റെ അടുത്ത് പോയി കണ്ട് നേരെ ചെറുകുന്ന് ക്യാമ്പുകൾ കാര്യങ്ങൾ മനസ്സിലാക്കാൻ ഹ്യൂമൻ റൈറ്റ്സ് ഫോറം സംസ്ഥാന സെക്രട്ടറി  ഷറഫുദ്ദിൻ സാറിന്റെ അടുത്തേക്ക്

എല്ലാം കഴിഞ്ഞ് പതിനൊന്ന് മണിയോടെ നമ്മുടെ നാട്ടിൽ തൽക്കാലം വെള്ളം നിറഞ്ഞില്ല എന്ന ആശ്വാസത്തോടെ നമ്മളും കൂടണഞ്ഞു,,, നാളെയുടെ ഒരുക്കവുമായി,,,

കൈകോർക്കാം നമുക്ക്... 
നമ്മുടെ സഹജീവികൾക്കു വേണ്ടി..... ജാതി മതഭേദങ്ങൾ മറന്ന് ഒന്നിച്ചു നിൽക്കാം.
ഒരു നേരത്തെ ഭക്ഷണമായാലും മരുന്നായാലും ഒരു വസ്ത്രമായാലും ഇപ്പോൾ വിലപ്പെട്ടതാണ്.

 പൊരുതി തോൽപ്പിക്കാം ഈ പ്രളയത്തേയും,,

ഉണ്ണി പുത്തൂർ
പിലാത്തറ ഡോട്ട് കോം & BDK 



whatsapp
Tags:
loading...