വാര്‍ത്താ വിവരണം

പിലാത്തറ.കോം സുഹൃത്തുക്കൾ ഒരുമിച്ചു. ബൈക്ക് യാത്രികർ യാത്ര തുടർന്നു

11 August 2019
Reporter: shanilkp

നാളെ വലിയ പെരുന്നാൾ ആഘോഷത്തിന് എറണാകുളം ആലുവയിൽനിന്ന് പുറപ്പെട്ടതായിരുന്നു ഈ കാസർകോട്ടുകാർ. ടിക്കറ്റ് ബുക്ക് ചെയ്ത ട്രെയിൻ യാത്ര മുടങ്ങിയതിനാൽ മൊബൈൽ ഷോപ്പ് നടത്തുന്ന സുഹൃത്തുക്കൾ സ്കുട്ടിയുമായി കാസർകോട്ടേക്ക് യാത്ര തുടങ്ങിയതായിരുന്നു. 

പിലാത്തറ വിളയാങ്കോട് ഉള്ള റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് ബൈക്കിന്റെ   ടയർ കീറുകയായിരുന്നു. തുടർന്ന്  വിളയാങ്കോട് സ്വദേശി വിനോദ് കുമാറിന്റെ  ശ്രദ്ധയിൽപ്പെടുകയും പിലാത്തറ ഡോട്ട് കോം മായി ബന്ധപ്പെടുകയുമായിരുന്നു. 

 പിലാത്തറ ഓട്ടോ-ടാക്സി യൂണിയൻ അംഗം സുമേഷും ഒത്തുചേർന്നപ്പോൾ പിന്നീട് നടന്നത് റെസ്ക്യൂ ഓപ്പറേഷൻ വെല്ലുന്ന രീതിയിലുള്ള അന്വേഷണമായിരുന്നു.  മണിക്കൂറോളം സമയം എടുത്തു പൂട്ടിയ ടയർ കട തുറക്കുകയും പിന്നീട് ടെക്നീഷ്യനെ കണ്ടു പിടിക്കുകയും ചെയ്തു.  അങ്ങനെ യുവാക്കളുടെ സ്വപ്നം യാഥാർത്ഥ്യമായി.

 അന്വേഷണത്തിന് അവസാനം പിലാത്തറ ഹൈവേയിലെ ജികെ ടയേഴ്സ് ഉടമ ശരത്തിന്റെ  ഇടപെടൽ കാര്യങ്ങൾ എളുപ്പമാക്കി. ( ആദ്യം ജി കെ ടവറിൽ നിന്നും ടയർ സംഘടിപ്പിക്കുന്നു,   പിന്നീട് പാച്ചു വർക്കിംഗ് കട തുറന്നു സ്പാനർ സംഘടിപ്പിക്കുന്നു  ശേഷം അപകടം നടന്ന സ്ഥലത്തെത്തി ടയർ മാറ്റിയിരുന്നു)  

രണ്ടു മണിക്കൂറോളം സമയം എടുത്തെങ്കിലും. കടകൾ അവധിയായ ഞായറാഴ്ച അതും വെള്ളപ്പൊക്ക ഭീഷണി തുടർന്ന് ആരും  ഇല്ലാത്ത അവസരത്തിൽ മനുഷ്യത്വപരമായ ഇടപെടൽ നടത്തിയ ഞങ്ങളുടെ പ്രിയപ്പെട്ട അംഗം വിനോദിനും സുമേഷിനും പിലാത്തറ.com കടപ്പാടും, സ്നേഹവും അറിയിക്കുന്നു.


സ്നേഹപൂർവ്വം 
ഷനിൽTags:
loading...