വാര്‍ത്താ വിവരണം

റോയൽ മാർബിൾസ് ഗ്രാനൈറ്റ് & ടൈൽസ് പുതിയ ഷോറൂം ഉത്ഘാടനം നിർവ്വഹിച്ചു.

15 August 2019
Reporter: pilathara.com

 പിലാത്തറ അടിസ്ഥാനമാക്കി 25 വർഷത്തെ പാരമ്പര്യവുമായി റോയൽ മാർബിൾസ് ഗ്രാനൈറ്റ് & ടൈൽസ് പുതിയ ഷോറൂം ഏഴിലോട് നാഷണൽ ഹൈവേയിൽ പ്രവർത്തനമാരംഭിച്ചു. രണ്ടു നിലകളിയായി വിപുലമായ കളക്ഷനാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത.   കെ വി സുനിൽ കുമാർ സ്വാഗതവും , റോയൽ മാനേജിങ് പാർട്ണർ  സുബാഷ് കമ്മത് അധ്യക്ഷനായി . ടൈൽസ് ഷോറൂം ഉൽഘടനം കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്   ശ്രീമതി വി വി പ്രീത നിർവഹിച്ചു . ഗ്രാനൈറ്റ് വിഭാഗം ഉത്ഘാടനം ചെറുതാഴം പഞ്ചായത്ത് പ്രസിഡണ്ട് പി പ്രഭാവതി നിർവഹിച്ചു. സിറ ടൈൽസ് കളക്ഷൻ ഉത്ഘാടനം സിറ കമ്പനി ഡെപ്യൂട്ടി മാനേജർ   എം ഷാജി നിർവഹിച്ചു . ചെറുതാഴം ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി സതി എൻ , വ്യാപാരി വ്യവസായി സമതി പ്രതിനിധി കെ സി രാജുനാഥ് , എന്നിവർ ആശംസയും റോയൽ മാർബിൾ മാനേജിങ് ഡയറക്ടർ കെ വി പ്രസന്നൻ നന്ദിയും അറിയിച്ചു. Tags:
loading...