വാര്‍ത്താ വിവരണം

KSEB മാതമംഗലത്തിന് റേസിംഗ് ടീം കുറ്റൂരിൻ്റെ  നേതൃത്വത്തിൽ അനുമോദന സദസ്സ്.

24 August 2019
Reporter: suhail chattiyol

പ്രളയ ദിവസങ്ങളിൽ പ്രകൃതിക്ഷോഭത്താൽ മാതമംഗലം KSEB പരിധിയിൽപ്പെട്ട വിവിധ പ്രദേശങ്ങളിൽ തകരാറിലായ ഇലക്ട്രിക് ലൈനുകളും പോസ്റ്റുകളും മറ്റും പുനസ്ഥാപിച്ച് വളരെ വേഗത്തിൽ വൈദ്യുതി എത്തിക്കുന്നതിന് KSEB ക്ക് കഴിഞ്ഞു.

പ്രളയ ദിനത്തിൽ രാപ്പകലില്ലാതെ കഷ്ടപ്പെട്ട KSEB ജീവനക്കാരേയും ഉദ്യോഗസ്ഥരേയും ആദരിക്കുന്നതിനു വേണ്ടി റേസിംഗ് ടീംകുറ്റൂരിൻ്റെ  നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിക്കുന്നു. 2019 ആഗസ്ത് 26 ന് തിങ്കളാഴ്ച വൈകു: 4:30ന് കുറ്റൂർ വാർഡ് കേന്ദ്രത്തിൽ റേസിംഗ് ടീംകുറ്റൂരിൻ്റെ  നേതൃത്വത്തിൽ മാതമംഗലം KSEB ജീവനക്കാർക്ക് അനുമോദനം നൽകുന്നു

സ്വാഗതം : പ്രിൻസ് ടി.കെ (റേസിംഗ് ടീം, കുറ്റൂർ ), അദ്ധ്യക്ഷൻ: സിന്ധു പി.പി.( വാർഡ് മെമ്പർ, കുറ്റൂർ ) അനുമോദനം: കെ.സത്യഭാമ (എരമം - കുറ്റൂർ ഗ്രാമ പഞ്ചായത്ത് പ്രസി.) ആശംസ:  പി. സജികുമാർ (പൂരക്കളി അക്കാദമി ബോർഡ് മെമ്പർ)  ശ്രീനിവാസൻ കെ.വി (ഹെൽത്ത് ഇൻസ്പെക്ടർ, PHCകുറ്റൂർ )  ഉണ്ണികൃഷ്ണൻ മാസ്റ്റർ (ഹെഡ്മാസ്റ്റർ, GUPS, കുറ്റൂർ ), നന്ദി : മോഹനൻ വി .പി ( റേസിംഗ് ടീം, കുറ്റൂർ )Tags:
loading...