വിവരണം ഓര്‍മ്മചെപ്പ്


അപ്പു ഏട്ടന്റെ ഓർമ്മക്കായി ഓർമ്മപുസ്തക സമർപ്പണം

Reporter: pilathara.com

ചെറുതാഴം: ചരമവാർഷികങ്ങൾ ആളുകൾ പല രീതിയിൽ ആചരിക്കാറുണ്ട്. പരമ്പരാഗത രീതിയിൽ ആചാര കർമങ്ങൾ അനുഷ്ഠിച്ചും അനുസ്മരണ യോഗങ്ങൾ സംഘടിപ്പിച്ചുമാണ്  എല്ലായ്പ്പോഴും മരിച്ചവരുടെ ഓർമ പുതുക്കുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ കാഴ്ചയാണ് കഴിഞ്ഞ ദിവസം ചെറുതാഴത്ത് നടന്നത്.

അച്ഛന്റെ ചരമവാർഷികത്തോടനുബന്ധിച്ച് നാട്ടിലെ വായനശാലയ്ക്ക് 500 പുസ്തകങ്ങൾ നൽകുകയായിരുന്നു മക്കൾ. ചെറുതാഴം സെന്ററിലെ കെ.പി. അപ്പുവിന്റെ ഒന്നാം ചരമ വാർഷികത്തോടനുബന്ധിച്ച് മക്കളായ ബിജു, ഷിജു എന്നിവരാണ് നാട്ടിലെ ഇ എം എസ് സ്മാരക വായനശാലയ്ക്ക് 500 പുസ്തകങ്ങൾ നൽകിയത്. സെപ്റ്റംബർ 12 നാണ് അപ്പുവിന്റെ ഒന്നാം ചരമവാർഷികം. അച്ഛന്റെ ഓർമയ്ക്ക് നാടിന് വേണ്ടി എന്തു ചെയ്യാനാകും എന്ന ആലോചനയിൽ നിന്നാണ് മക്കൾ ഇത്തരമൊരു വ്യത്യസ്തമായ തീരുമാനത്തിലെത്തിയത്.   വായനശാലയിൽ നടന്ന ചടങ്ങ് കല്യാശേരി ബ്ലോക്ക് പഞ്ചായത്തംഗം ടി.വി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.  സി.വി. ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായിരുന്നു. പി.പി. ബാലൻ മാസ്റ്റർ, കെ.കെ.ആർ. വെങ്ങര, എ.വി. മണിപ്രസാദ്, ടി.വി. സജിത്ത് കുമാർ, കെ.പി. സംഗീത് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.





loading...