വാര്‍ത്താ വിവരണം

കെ എസ് ഇ ബി പഴയങ്ങാടി സെക്ഷൻ പുനഃക്രമീകരിക്കുന്നു

30 August 2019
Reporter: K V SUDHEESH

       സെക്ഷനാഫീസുകൾ പുന:ക്രമീകരിക്കുന്നതിൻ്റെ  ഭാഗമായി പഴയങ്ങാടി സെക്ഷൻ്റെ  കീഴിലുണ്ടായിരുന്ന കൊവ്വപ്പുറം, അരുംഭാഗം, ഹനുമാരമ്പലം, കോടിത്തായൽ, ഏഴിലോട് കോളനി സ്റ്റോപ്പ്, അറത്തിപ്പറമ്പ് ,അറത്തിൽ അമ്പല പരിസരം, വികാസ് നഗർ, മൈത്രി റോഡ്, പുറച്ചേരി, പുറച്ചേരി കോട്ടയിൽ, കേശവതീരം, പുത്തൂർ, കക്കോണി എന്നീ പ്രദേശങ്ങളിലെ ഉപഭോക്താക്കളെ കുഞ്ഞിമംഗലം സെക്ഷൻ്റെ  കീഴിലേക്ക് മാറ്റിയ വിവരം അറിയിക്കുന്നു.

01-09-2019 മുതൽ പ്രസ്തുത പ്രദേശത്തെ വൈദ്യുതി സംബന്ധമായ എല്ലാവിധ സേവനങ്ങൾക്കും കുഞ്ഞിമംഗലം സെക്ഷനാഫീസുമായി ബന്ധപ്പെടേണ്ടതാണ്. Phone - O4972 811379 or 9496011125 
       

പുന:ക്രമീകരണത്തിന് ശേഷം വരുന്ന അദ്യത്തെ വൈദ്യുതി ബില്ലിന്റെ തീയതിയിൽ ചിലപ്പോൾ മാറ്റം വന്നേക്കാം. എന്നാൽ അതു സംബന്ധിച്ച് ഉപഭോക്താക്കൾക്ക് യാതൊരുവിധ കഷ്ട നഷ്ടവും ഉണ്ടാകില്ല. വൈദ്യുതി ചാർജ്  KSEB യുടെ എല്ലാ ഓഫീസിലും സ്വീകരിക്കുന്നതാണ്.


         -അസി.എക്സിക്യുട്ടീവ്എഞ്ചിനീയർ
                       പഴയങ്ങാടി.Tags:
loading...