വാര്‍ത്താ വിവരണം

ജനത പാൽ: ഗുണനിലവാരത്തിൽ വിട്ട് വീഴ്ചയില്ല

3 September 2019
Reporter: pilathara.com

ജനതയിലേക്ക് വരുന്ന പാൽ മീനാക്ഷിപുരം ചെക്ക് പോസ്റ്റിൽ പരിശോധന നടത്തി തിരിച്ചയച്ച വാർത്ത സംബന്ധിച്ച് ജനത പാലിന്റെ ഗുണഭോക്താക്കളും, അഭ്യുദയകാംക്ഷികളും അന്വേഷിക്കുന്നുണ്ട്.
   

സൊസൈറ്റി പ്രാദേശികമായി ക്ഷീര കർഷകരിൽ നിന്ന് ശേഖരിക്കുന്ന പാലിനു പുറമെ തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ ഒരു ഡയറിയുമായി ചേർന്ന് ഒരു ചില്ലിങ്ങ് യൂണിറ്റ് ആരംഭിക്കുകയും അവിടെയുള്ള കർഷകരിൽ നിന്ന് പാൽ ശേഖരിച്ച് ചില്ലിങ്ങ് യൂണിറ്റിലെത്തിച്ച് ടാങ്കറിൽ കൊണ്ടുവരികയുമാണ് ചെയ്യുന്നത്.
എല്ലാ ആധുനിക സൗകര്യങ്ങളും, ശാസ്ത്രീയ സംവിധാനങ്ങളും ഉൾകൊള്ളുന്ന ജനതയുടെ ലാബിൽ നടത്തുന്ന കർശന പരിശോധനക്ക്ശേഷമാണ് ഈ പാൽ സ്ഥാപനം ഏറ്റെടുക്കുക. ഇത്തരം പരിശോധന വേളയിൽ ചെറിയ പോരായ്മകൾ കണ്ടെത്തിയാൽ പോലും  അത്തരം പാൽ നിരുപാധികം തിരിച്ചയക്കുന്നതിൽ സ്ഥാപനം കർശന ജാഗ്രത കാണിക്കാറുണ്ട്.  ഓണക്കാലത്ത്  ആവശ്യമായി വരുന്ന അധിക പാൽ മേൽപ്പറഞ്ഞ  ഡയറി സ്വന്തം നിലക്ക് മറ്റ് ഡയറി കളിൽ നിന്ന്  വാങ്ങി അയക്കുകയായിരുന്നു. ആ പാലിലാണ്  വാർത്തക്ക് ആധാരമായ പോരായ്മ കണ്ടെത്തിയത്. 

കേരള സർക്കാറിന്റെ ഫുഡ് സേഫ്റ്റി പരിശോധന വിഭാഗം ജനത പ്ലാന്റിൽ വന്ന് പരിശോധന നടത്തുന്നത് പതിവാണ്. നാളിതുവരെയുള്ള ഒരു പരിശോധനയിലും ഗുണ നിലവാരം സംബന്ധിച്ച് ഒരു പോരായ്മയും റിപ്പോർട്ട് ചെയ്തിട്ടില്ല. ഗുണനിലവാരത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ജനതയുടെ വിശ്വാസ്യതയ്ക്കും വളർച്ചക്കും ആധാരമായിട്ടുള്ളത്. നിതാന്ത ജാഗ്രത ജനത ഈ കാര്യത്തിൽ ഇനിയും സ്വീകരിക്കുന്നതാണ്.

ജനതയുടെ ഗുണഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും  സഹകരണം തുടർന്നും അഭ്യർത്ഥിക്കുന്നു. 

ടി ശ്രീജിത്ത്
സെക്രട്ടറി
ജനത ചാരിറ്റബ്ൾ സൊസൈറ്റിTags:
loading...