വാര്‍ത്താ വിവരണം

പിലാത്തറ ഡോട്ട് കോം "ഓണക്കോടിയും ഒരു മുറം അരിയും" ആശ്രയയിൽ നടന്നു .

5 September 2019
Reporter: pilathara.com

കള്ളകർക്കിടകത്തിൻ്റെ താണ്ഡവത്തിന് ശേഷം കേരളം പൊന്നിൻ ചിങ്ങത്തിൽ ഓണമെന്ന ആഘോഷത്തിലേക്ക് കടക്കുമ്പോൾ പ്രയാസവുമായി നിൽക്കുന്ന സഹോദരങ്ങൾക്കായി പിലാത്തറ ഡോട്ട് കോം സുഹൃത്തുക്കൾ ഒത്തുചേർന്നു. ആശ്രയ സ്വാശ്രയ സംഘം ഫോർ ബ്ലൈന്റ്, മാതമംഗലത്തിനായി ഓണകിറ്റുകൾ നൽകി.

        ഓണക്കോടിയും ഒരു മുറം അരിയും പദ്ധതിയുടെ ഭാഗമായി  ആദ്യഘട്ടത്തിൽ 35 കിറ്റുകൾ മാതമംഗലത്തെ പ്രളയദുരിതം നേരിട്ട വിവിധ സ്ഥലങ്ങളിൽ നിന്നും കണ്ടെത്തിയവർക്കായി  നൽകിയത്.  ഒപ്പം ഈ വരുന്ന ഞായറാഴ്ച 40 കിറ്റുകൾ കൂടി ആശ്രയ കുടുംബത്തിന് കൈമാറും. 

        അദ്ധ്യാപകദിനത്തിൽ  ആദ്യകാല അദ്ധ്യാപകൻ കൂടിയായ പരിയാരം സി ഐ ബാബു ഓണകിറ്റുവിതരണം ഉത്ഘാടനം ചെയ്തു. ചടങ്ങിൽ   പരിയാരം പോലീസിൻ്റെ  സംഭാവനയായി  സഹായധനവും ആശ്രയക്കായി  കൈമാറി. ചാരിറ്റി പ്രവർത്തനങ്ങളിൽ വേറിട്ടുനിൽക്കുന്ന  സമൂഹത്തിനു മാതൃകയായ പിലാത്തറ ഡോട്ട് കോം മെമ്പർ   അസൈനാർ ആരവഞ്ചാലിനെ സി ഐ ബാബു പൊന്നാടയണിച്ചിച്ചു ആദരിച്ചു. പ്രാണി ഹീലിംഗ് ട്രെയിനർ സംഗീതിനെ  ആശ്രയ  രവി ആദരിച്ചു.

        പിലാത്തറയിലെ വിവിധ സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ  ചേർന്നാണ് കിറ്റുകൾ സ്വരൂപിച്ചത്. 400 കിലോ അരി ഹോപ്പ് പിലാത്തറ സംഭാവനയായി നൽകി.  ഓണസദ്യ ഒരുകുന്നതിനാവശ്യമായ സാധനങ്ങളും ഓണക്കോടിയും അടങ്ങിയതാണ് കിറ്റ്.  15ാം വാർഷികം ആഘോഷിക്കുന്ന ആശ്രയ അത്തം മുതൽ ചതയം വരെ വിവിധ പ്രോഗ്രാമുകൾ നടന്നുവരികയാണ്. ചടങ്ങിനോടനുബന്ധിച്ചു  ഉച്ചഭക്ഷണവും, ദിപിൻ കോയിപ്ര, രാമകൃഷ്‌ണൻ (തബല),  പ്രദീപ് മാസ്റ്റർ (ഓടകുഴൽ) ഒരുക്കിയ സംഗീത വിരുന്നും ഒരുക്കി.  ഷനിൽ ചെറുതാഴം സ്വാഗതവും, ഉണ്ണി പുത്തൂർ അധ്യക്ഷനുമായി. ആശ്രയ പ്രസിഡണ്ട്  രവി, ഗോവിന്ദൻ  ആശംസയും, ഗൗമതി നന്ദിയും അറിയിച്ചു. 





"ഓണക്കോടിയും ഒരു മുറം അരിയും" ചടങ്ങിൽ പോലീസിൻ്റെ  സംഭാവനയായി പരിയാരം സി ഐ ബാബു സഹായധനം കൈമാറി

whatsapp
Tags:
loading...