വാര്‍ത്താ വിവരണം

ഡോ. മോഹനൻ മാസ്റ്റർക്ക് ദേശീയ പുരസ്കാരം

1 October 2019
Reporter: pilathara.com

കേന്ദ്രകൾച്ചറൽ മിനിസ്ട്രിയുടെ ( സാംസ്കാരിക വകുപ്പ്) കീഴിലുള്ള സെൻട്രൽ ഹിന്ദി ഡയറക്ടറേറ്റ് ( CHD) മികച്ച വിവർത്തകനുള്ള പുരസ്കാരം ലഭിച്ചു. എം മുകുന്ദന്റെ  ദൈവത്തിന്റെ  വികൃതികൾ എന്ന കൃതിയുടെ ഹിന്ദി പരിഭാഷയായ ഈശ്വർ കി ശരാരതേം ആണ് തളിപ്പറമ്പ് സർ സയ്യിദ് ഹിന്ദി അധ്യാപകനായ ഡോ മോഹനൻ മാസ്റ്ററെ പുരസ്കാര അർഹനാക്കിയത്. 

ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ഒക്ടോ 30 ന് ദില്ലിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രിയിൽ നിന്ന് പുരസ്കാരം  ഏറ്റുവാങ്ങും.

പിലാത്തറ ഡോട്ട് കോം എഡിറ്റോറിയൽ അംഗമായ മോഹനൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ. Tags:
loading...